ആരോഗ്യംഖത്തർ

കൊവിഡ് ലക്ഷണമുള്ളവർ പരിശോധന വൈകിപ്പിച്ചാൽ ബുദ്ധിമുട്ടാകുമെന്ന് എച്ച്എംസിയുടെ മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് രോഗലക്ഷണമുള്ളവർ പരിശോധന നടത്താൻ വൈകിപ്പിക്കുന്നത് ഗുരുതരമായ അനന്തരഫലങ്ങൾക്ക് ഇടയാക്കുമെന്ന് ഖത്തർ എച്ച്എംസി എമർജൻസി യൂണിറ്റുകളുടെ ആക്ടിംഗ് ചെയർമാനായ ഡോ. അഹമ്മദ് അൽ മുഹമ്മദ്. രോഗലക്ഷണമുള്ളവർ ഹോട്ട് ലൈൻ നമ്പറായ 16000ത്തിൽ ബന്ധപ്പെടുകയോ അടുത്തുള്ള കൊവിഡ് പരിശോധന കേന്ദ്രത്തിൽ എത്തുകയോ ചെയ്യണം.

വൈറസ് ബാധ നേരത്തെ കണ്ടെത്തിയാൽ അതിൽ നിന്നും കരകയറാനുള്ള സാധ്യത വളരെക്കൂടുതലാണ്. ലക്ഷണങ്ങളുള്ളവരുടെ പരിചരണത്തിന് മുൻതൂക്കം നൽകുന്നുണ്ട്. നേരത്തെ രോഗബാധ കണ്ടെത്തിയാൽ തുടക്കം മുതൽ തന്നെ ചികിത്സ നൽകിത്തുടങ്ങാൻ കഴിയും.

നേരത്തെ രോഗം കണ്ടെത്തുന്നത് കൊവിഡ് വ്യാപനം തടയാനും സഹായിക്കുന്നുണ്ട്. മറിച്ച് പരിശോധന വൈകിപ്പിച്ചാൽ അത് രോഗിയുടെ അവസ്ഥ ഗുരുതരമാകാൻ കാരണമായേക്കും. അതു കൊണ്ടു തന്നെ ചുമ, പനി, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്നു പരിശോധന നടത്തേണ്ടതുണ്ട്.

ജലദോഷം, പേശിവേദന, തലവേദന, തൊണ്ടവേദന, രുചിയും മണവും നഷ്ടപ്പെടുന്നതെല്ലാം കൊവിഡ് ലക്ഷണങ്ങൾ ആയേക്കാം. രാജ്യത്തെ ജനങ്ങൾ സാമൂഹ്യ അകലം അടക്കമുള്ള സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker