
ഖത്തറിൽ കൊറോണ വ്യാപനം ഏറ്റവും കൂടിയ അവസ്ഥയിലാണെന്നും ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്ന കാര്യത്തിലും സാമൂഹിക അകലം നടപ്പിലാക്കുന്നതിലും വീഴ്ചകൾ വരുത്തരുതെന്നു മുന്നറിയിപ്പു നൽകി ആരോഗ്യ മന്ത്രാലയം. ട്വിറ്ററിലൂടെ നൽകിയ വിവിധ സന്ദേശങ്ങളിലൂടെയാണ് അവർ ഇക്കാര്യം വീണ്ടും ഓർമിപ്പിച്ചത്.
രാജ്യത്ത് കൊറോണ വ്യാപനം അതിന്റെ പാരമ്യത്തിൽ നിൽക്കുകയാണെന്നും നൽകിയിട്ടുള്ള ഇളവുകൾ ദുരുപയോഗം ചെയ്താൽ നിലവിലെ സ്ഥിതി കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കു പോകുമെന്നും നിർദ്ദേശങ്ങൾ പാലിച്ചാലേ രോഗികളുടെ എണ്ണം കുറയുവെന്നും അവർ അറിയിച്ചു.
5 ways to support your house staff during COVID-19#YourSafetyIsMySafety #StayAtHome pic.twitter.com/GXegfRSpOP
— وزارة الصحة العامة (@MOPHQatar) May 26, 2020
ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിനു വെളിയിലിറങ്ങുന്നത് ഒഴിവാക്കണം. വീടിനു പുറത്തിറങ്ങുന്നവരും കുട്ടികൾ, വയോജനങ്ങൾ എന്നിവരുമായി ഇടപഴകുന്നവരും സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും പാലിച്ചിരിക്കണം. ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കണമെന്നും അവർ സൂചിപ്പിച്ചു.
രാജ്യത്ത് കൊവിഡ് രോഗം പരിശോധിക്കാന്‍ പ്രത്യേക ആശുപത്രികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അതാത് പ്രദേശങ്ങളിലെ സമീപത്തുള്ള ആശുപത്രികളില്‍ പരിശോധനക്കെത്തണമെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.