ദോഹയിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന
ദോഹയിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന കർശനമാക്കി. മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെൻറും മിനിസ്ട്രി ഓഫ് ഇന്റീരിയറും മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി എൻവയോൺമെൻറും സംയുക്തമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.
— Qatar Tribune (@Qatar_Tribune) April 22, 2020
താമസക്കാരുടെ എണ്ണം, ശുചിത്വം, കൊവിഡിനെതിരായ സുരക്ഷാ മുൻകരുതലുകൾ എന്നിവ പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാനാണ് താമസ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നത്. അല്‍ നജ്മ, അല്‍ മന്‍സൂറ, ബിന്‍ ദിര്‍ഹാം, ദി ഓള്‍ഡ് സലത, റിഫ, ഓള്‍ഡ് ഘനേം തുടങ്ങി അല്‍ അസ്മാഖ് സ്ട്രീറ്റ്, അബ്ദുല്ല ബിന്‍ താനി സ്ട്രീറ്റ്, മുഷൈറബ്, അൽ മൊണ്ടസാഹ് തുടങ്ങി ദോഹയിലെ എല്ലാ മേഖലയിലും പരിശോധന നടത്തി.
ഏതെങ്കിലും തരത്തിലുള്ള വീഴ്ച പരിശോധനയിൽ കണ്ടെത്തിയാൽ പരിശോധന തീയ്യതി, ഇൻസ്പക്ടർ നമ്പർ, ഓരോ വീടിന്റെയും പരമാവധി ശേഷി എന്നിവ വീടിനു മുന്നിൽ പതിപ്പിക്കും. ഒരാഴ്ചക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാനും അധികമുള്ള തൊഴിലാളികളെ മാറ്റാനും വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്. രണ്ടു ദിവസത്തിനിടെ 93 ഭവന യൂണിറ്റുകൾ പരിശോധിക്കുകയും 458 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.