അന്തർദേശീയംഖത്തർ

പുറമെയുള്ള ഖത്തർ നിവാസികൾക്ക് ഓഗസ്റ്റ് മുതൽ തിരിച്ചു വരാനാകും

കോവിഡ് 19ന് എതിരായിട്ടുള്ള നിബന്ധനകൾ ഘട്ടങ്ങളായി പിൻവലിക്കുന്നതിന്റെ ഭാഗമായി അപകട നില കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള ഖത്തർ നിവാസികൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ നാട്ടിലേക്ക് തിരിച്ചുവരാം. തിങ്കളാഴ്ച ദോഹയിൽ നടന്ന പത്രസമ്മേളനത്തിൽ ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയുടെ പ്രതിനിധി ലുലുവ അൽഖാതർ, നിബന്ധനകൾ നാല് ഘട്ടമായി കുറച്ചു കൊണ്ട് വരുമെന്നും അപകടനില കുറഞ്ഞ രാജ്യങ്ങളിൽ നിന്നുമുള്ള വിമാനസർവീസ് ഓഗസ്റ്റ് ഒന്ന് മുതൽ തുടങ്ങുമെന്നും അറിയിച്ചു.

സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന നാലാം ഘട്ടത്തിൽ ദോഹ മെട്രോ സർവീസും പബ്ലിക് ബസുകളും തുടങ്ങുന്നതിന് പുറമേ രാജ്യത്തിനകത്തേക്കുള്ള വിമാനസർവീസുകളും വിപുലപ്പെടുത്തും.

ഖത്തർ എടുത്തിട്ടുള്ള തീരുമാനപ്രകാരം, ജൂൺ ഒന്നിന് തുടങ്ങുന്ന ഒന്നാം ഘട്ടത്തിൽ ചുരുക്കം ആളുകളുമായി കുറച്ചു പള്ളികളിൽ പ്രാർത്ഥനകൾ പുനരാരംഭിക്കും.

ജൂലൈ ഒന്നിന് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ രണ്ടാം ഘട്ടവും ഓഗസ്റ്റ് ഒന്നിന് മൂന്നാം ഘട്ടവും സെപ്റ്റംബർ ഒന്നിന് നാലാം ഘട്ടവും തുടങ്ങും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker