ഖത്തർ

ആവശ്യക്കാർക്ക് അഞ്ചു ടൺ പച്ചക്കറികൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കത്താര

ഖത്താരി റെഡ് ക്രോസ് സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന കത്താര കൾച്ചറൽ ഫോറം രാജ്യത്തെ ജനങ്ങൾക്ക് അഞ്ചു ടൺ പച്ചക്കറികൾ വിതരണം ചെയ്യുമെന്ന് അറിയിച്ചു. ഹോം ക്വാറന്റൈനിലുള്ള ആളുകൾക്കു വേണ്ടിയാണ് ഈ സഹായം കത്താര ഫോറം ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യക്കാരായിട്ടുള്ള ആളുകൾക്ക് 55470558 എന്ന നമ്പറിലോ 55449862 എന്ന നമ്പറിലോ വിളിക്കാവുന്നതാണ്.

രാജ്യത്തിനകത്തും പുറത്തുമായി നടത്തുന്ന നിരവധി സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതാരംഭിച്ചതെന്ന് കത്താര ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും കത്താര വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ ആളുകൾക്കിടയിൽ ഐക്യവും മാനവികതയും വളർത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വളണ്ടിയർ വിഭാഗത്തിന്റെ ഡയറക്ടറായ മോന അൽ സുലൈത്തി പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിച്ചു കൊണ്ടു പോകുമെന്നു വ്യക്തമാക്കി. ജനങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് രാജ്യത്തിന്റെ എല്ലാ മേഖലയിലും സേവനം എത്തിക്കുമെന്ന് അവർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker