അന്തർദേശീയംഖത്തർ

ഒറ്റ ദിവസം 136 ഫ്ലൈറ്റുകൾ, റെക്കോർഡിട്ട് ഖത്തർ എയർവേയ്സ്

ഒരു ദിവത്തിൽ ലോകത്തെമ്പാടും ഏറ്റവുമധികം ഫ്ളൈറ്റ് സർവീസുകൾ നടത്തിയതിൽ റെക്കോർഡിട്ട് ഖത്തർ എയർവേയ്സ് കാർഗോ. അൻപത്തിയൊന്നു സ്ഥലങ്ങളിലേക്കായി 136 ഫ്ളൈറ്റ് സർവീസുകളാണ് ഖത്തർ എയർവേയ്സ് കഴിഞ്ഞ ദിവസം നടത്തിയത്. 75 ഫ്രൈറ്റർ ഫ്ളൈറ്റുകളും 61 ഫ്രൈറ്റ് ഓൺലി പാസഞ്ചർ ഫ്ളൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

കൊവിഡ് വൈറസ് ബാധയെത്തുടർന്ന് ലോകത്തിലെ പല വിമാന സർവീസുകളും നിർത്തി വെച്ചിരിക്കുമ്പോൾ വിഭവ ലഭ്യതയും മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പാക്കാൻ കൃത്യമായ സർവീസുകൾ ഖത്തർ എയർവേയ്സ് നടത്തുന്നുണ്ട്. ഏതാണ്ട് നൂറിലധികം കാർഗോ സർവീസുകളാണ് ഖത്തർ എയർവേയ്സ് ഇപ്പോഴും രാജ്യങ്ങൾക്കിടയിൽ നടത്തുന്നത്.

കഴിഞ്ഞ മാസം മാത്രം ഒരു ലക്ഷം ടണിന്റെ മെഡിക്കൽ ഉപകരണങ്ങളാണ് ഖത്തർ എയർവേയ്സ് രാജ്യങ്ങളുമായും എൻജിഒകളുമായും സഹകരിച്ച് വിവിധ ഇടങ്ങളിലെത്തിച്ചത്. ഷെഡ്യൂൾ ചെയ്തതിനു പുറമേ ചാർട്ടർ ചെയ്ത ഫ്ളൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ചൈന, ഇന്ത്യ, ഇറാൻ, കുവൈറ്റ്, ലെബനൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ബെൽജിയം, ജർമനി, പോളണ്ട്, ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇതിലുൾപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker