Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ഖത്തർ

കാറുകളിൽ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഖത്തർ

സ്വകാര്യ കാറുകളിൽ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ഡ്രൈവർ അടക്കം കാറുകളിൽ രണ്ടു പേർ മാത്രം മതിയെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊറോണ വ്യാപകമായ സാഹചര്യത്തിലാണ് ഈ തീരുമാനം. അതേ സമയം കുടുംബമായി യാത്ര ചെയ്യുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ മാത്രം ഖത്തറിൽ 761 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ ഒരു ദിവസത്തിലുണ്ടായ ഏറ്റവും കൂടിയ വർദ്ധനവാണിത്. ആളുകൾ ഒരുമിച്ചു ചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് കാറുകളിലെ യാത്രയിൽ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടത് ജനങ്ങളുടെ കടമയാണെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker