Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ആരോഗ്യംഖത്തർ

കൂടുതൽ സൗകര്യങ്ങളുമായി ഖത്തറിൽ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിച്ചു

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ശക്തി പകരാൻ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിച്ച് ഖത്തർ. ലിബ്സിയർ ഫീൽഡ് ഹോസ്പിറ്റൽ എന്ന പേരിൽ അൽ ഷഹാനിയയിൽ (ദുക്കാൻ റോഡ്) ആണ് പുതിയ സൗകര്യം ഖത്തർ ഒരുക്കിയത്. മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്, മിനിസ്ട്രി ഓഫ് ഡിഫൻസ് എന്നിവയുടെ സഹകരണത്തോടെയാണ് നിലവിൽ കൊവിഡ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന നാല് ആശുപത്രികളെ സഹായിക്കാൻ 504 പേരെ കിടത്തി ചികിത്സിക്കാവുന്ന പുതിയ ഹോസ്പിറ്റൽ ഖത്തർ ആരംഭിച്ചത്.

ഫീൽഡ് ഹോസ്പിറ്റൽ ആരംഭിച്ചതിനു ശേഷം ഹോസ്പിറ്റലിന്റെ ക്ലിനിക്കൽ ലീഡായ ഡോ. അബ്ദുള്ള റാഷിദ് അൽ നെയ്മി മാധ്യമങ്ങളോട് സംസാരിച്ചു. “അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുള്ള ബിൽഡിംഗുകളാണ് പുതിയ ഫീൽഡ് ഹോസ്പിറ്റലിൽ ഉള്ളത്. അതിലെ A,B എന്നീ പ്രധാന രണ്ടു ബിൽഡിംഗുകളിൽ 252 കിടക്കകൾ ആളുള്ളത്. ഓരോ റൂമിനും പ്രത്യേകം ടോയ്ലറ്റുകളുമുണ്ട്‌. ഒരോരുത്തർക്കും ഓരോ റൂമെന്ന തരത്തിലാണ് അതിലുള്ളത്.”

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മറ്റ് നാല് ആശുപത്രികളിൽ നിന്നും പുറത്തു വരുന്നവർക്കു വേണ്ടിയാണ് പുതിയ സംവിധാനമെന്ന് അദ്ദേഹം വ്യക്തമാക്കി. “ക്യൂബൻ ഹോസ്പിറ്റൽ കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയാണെങ്കിൽ മറ്റു ഹോസ്പിറ്റലിൽ എല്ലാ രോഗികളുമുണ്ട്. ഈ ആശുപത്രികളിൽ നിന്നും പുറത്തു വരുന്നവരിൽ നേരിട്ടു വീട്ടിലേക്കു പോകാൻ കഴിയുന്നവരും കുറച്ചു ദിവസം കൂടി നിരീക്ഷണത്തിൽ വെക്കേണ്ടവരുമുണ്ട്.”

“കൂടുതൽ നിരീക്ഷണത്തിൽ കഴിയേണ്ടവരെയാണ് ഈ ആശുപത്രിയിൽ സ്വീകരിക്കുക. ഇത്തരം രോഗികളെ പതിനാലു ദിവസം നിരീക്ഷിച്ചതിനു ശേഷം സ്രവം പരിശോധിച്ച് വീട്ടിലേക്ക് വിടും.” അദ്ദേഹം പറഞ്ഞു.

ഒരാഴ്ച മുൻപു തന്നെ ഈ ആശുപത്രിയിൽ രോഗികളെ സ്വീകരിക്കാൻ തുടങ്ങിയെന്നും നൂറോളം രോഗികൾ ഇപ്പോൾ ആശുപത്രിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടര ആഴ്ച കൊണ്ട് പൂർത്തിയാക്കിയ ആശുപത്രിയിൽ ഇരുപതു ഡോക്ടർമാരുൾപ്പെടെ എഴുപതു സ്റ്റാഫുകളാണുള്ളത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker