അന്തർദേശീയംആരോഗ്യം

കൊറോണക്കെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര തലത്തിൽ മാതൃകയായി ഖത്തർ

കൊറോണ മൂലം ലോകരാജ്യങ്ങൾ വലിയ ഭീതിയിൽ തുടരുമ്പോഴും അന്താരാഷ്ട്ര തലത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി ഖത്തർ. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഇതു വരെ രാജ്യം അന്താരാഷ്ട്ര തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വെളിപ്പെടുത്തി.

ഫെബ്രുവരി 2020

ചൈനീസ് നഗരങ്ങളായ ബീജിംഗ്, ഷാങ്ങ്ഹായ്, ഹുവാൻഷു എന്നിവിടങ്ങളിലേക്ക് എട്ടു വിമാനങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു.

മാർച്ച് 2020

ബഹുമാനപ്പെട്ട അമീർ പതിമൂന്നു ടൺ മെഡിക്കൽ സാമഗ്രികൾ ഇറാനിലെത്തിച്ചു.
ഇതിനു പുറമേ പലസ്തീന് 150 ദശലക്ഷം ഡോളറിന്റെ സഹായം നൽകി.

ഏപ്രിൽ 2020

രണ്ട് ഫീൽഡ് ഹോസ്പിറ്റലുകൾ ഉൾപ്പെടെ ഇറ്റലിക്ക് 260 ടൺ മെഡിക്കൽ സാധനങ്ങൾ നൽകി.

ഇതിനു പുറമേ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകളെ വിവിധ രാജ്യങ്ങളിൽ എത്തിക്കാനും അവശ്യവസ്തുക്കളുടെ വിതരണം കൃത്യമായി നടത്താനും ഖത്തർ എയർവേയ്സ് നടത്തുന്ന പ്രവർത്തനവും മാതൃകാപരമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker