അന്തർദേശീയംഖത്തർ

കൊറോണക്കെതിരെ പോരാടാൻ നാലു രാജ്യങ്ങളുമായി സഖ്യമുണ്ടാക്കി ഖത്തർ

കൊറോണ വൈറസിനെതിരായ പോരാട്ടത്തിനു വേണ്ടി നാലു രാജ്യങ്ങളുമായി ഐക്യദാർഢ്യ സഖ്യമുണ്ടാക്കി ഖത്തർ. സൗത്ത് കൊറിയ, കാനഡ, ഡെന്മാർക്ക്, സിയറ ലിയോൺ എന്നിങ്ങനെ നാലു രാജ്യങ്ങളുമായി ചേർന്ന് ഗ്രൂപ്പ് ഓഫ് ഫ്രൻഡ്സ് ഓഫ് സോളിഡാരിറ്റി ഫോർ ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി എന്ന സഖ്യത്തിന് ഇന്നലെ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് തുടക്കം കുറിച്ചു.

ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി നൽകിയ സന്ദേശത്തിൽ ഇത്തരമൊരു തുടക്കത്തിൽ സന്തോഷം അറിയിക്കുകയും ഇതൊരു പ്രധാന ചുവടുവെപ്പാണെന്ന് പ്രതികരിക്കുകയും ചെയ്തു.

എല്ലാ തരത്തിലുമുള്ള സഹകരണത്തിലൂടെ ഈ രാജ്യങ്ങളുമായി ചേർന്ന് കോവിഡിനെ പ്രതിരോധിക്കാൻ ഖത്തർ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം മഹാരികളെ പ്രതിരോധിക്കാൻ തയ്യാറായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആഗോള തലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അവക്കെതിരെ യുഎന്നിൽ അംഗമായിട്ടുള്ള രാജ്യങ്ങൾ എടുക്കേണ്ട പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും ഉപപ്രധാനമന്ത്രി സംസാരിച്ചു.

നിലവിൽ ഒത്തുചേർന്നിട്ടുള്ള നാലു രാജ്യങ്ങൾ താൽപര്യമുള്ള മറ്റു യുഎൻ രാഷ്ട്രങ്ങളുമായി ചേർന്ന് കൊവിഡിനെ പ്രതിരോധിക്കാനുള്ള അനൗദ്യോഗിക പ്ലാറ്റ്ഫോമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മാത്രമല്ല കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി, മനുഷ്യാവകാശ പ്രശ്നങ്ങൾ, ആഗോള സമൂഹത്തിനു സംഭവിച്ച മാറ്റങ്ങൾ എന്നിവയെല്ലാം പരിഗണനയിലുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker