Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

കൊവിഡ് വ്യാപനത്തെ ചെറുക്കാൻ പുതിയ ഫുഡ് ഡെലിവറി രീതിയുമായി റെസ്റ്ററന്റുകൾ

കൊവിഡ് 19 വൈറസ് രാജ്യത്തു ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമായ ഫുഡ് ഡെലിവറി സംവിധാനമൊരുക്കാൻ റസ്റ്ററന്റുകളും ഓൺലൈൻ ഫുഡ് ഡെലിവറി സെൻററുകളും തീരുമാനിച്ചു. കോണ്ടാക്ട്ലെസ്സ് ഹോം ഡെലിവറി സർവീസാണ് റെസ്റ്ററന്റുകൾ തുടങ്ങിയിരിക്കുന്ന പുതിയ സംവിധാനം. കെഎഫ്സി, പിസ ഹട്ട്, തലബാത്ത്‌,  ഹാർദീ തുടങ്ങി നിരവധി റെസ്റ്ററന്റുകൾ പുതിയ രീതി ആരംഭിച്ചിട്ടുണ്ട്.

കസ്റ്റമറും ഡെലിവറി ചെയ്യുന്നയാളും തമ്മിലുള്ള സമ്പർക്കം പൂർണമായി ഒഴിവാക്കാനാണ് പുതിയ രീതി അവലംബിച്ചിരിക്കുന്നത്. കസ്റ്റമർ ഈ രീതി വഴിയാണ് ഫുഡ് ഡെലിവറി ആവശ്യപ്പെടുന്നതെങ്കിൽ ഡെലിവറി ചെയ്യുന്നയാൾ ഫുഡ് വാതിലിനു പുറത്തുള്ള നിശ്ചിത സ്ഥാനത്തു വെച്ചതിനു ശേഷം മാറി നിൽക്കും. ഓൺലൈനായി തന്നെ പണമടക്കുകയാണ് ഈ രീതിയിൽ സൗകര്യം. അല്ലാത്തവർ ഡെലിവറി ചെയ്യുന്നയാൾക്കു നൽകാൻ കൃത്യം പണം തന്നെ കയ്യിൽ കരുതേണ്ടതാണ്.

പല ഓൺലൈൻ ഫുഡ് ഡെലിവറി കേന്ദ്രങ്ങളും ഫുഡ് മാറ്റി വെക്കാൻ ചെറിയ സ്റ്റൂളുകൾ ഡെലിവറി ചെയ്യുന്നയാളുടെ കയ്യിൽ ഉണ്ടാകു മെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഡെലിവറി ചെയ്യുന്നയാളും കസ്റ്റമറും തമ്മിൽ നേരിട്ടുള്ള സമ്പർക്കം ഇതു വഴി ഒഴിവാക്കാം. ഇത് ഒരു പരിധി വരെ വൈറസിന്റെ വ്യാപനത്തെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് റസ്റ്ററന്റുകൾ പ്രതീക്ഷിക്കുന്നത്.

ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്ററന്റുകൾ സുരക്ഷാ മുൻകരുതലുകൾ കൃത്യമായി നടപ്പിലാക്കണമെന്ന് ഖത്തർ ഗവൺമെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് രോഗവ്യാപനം തടയാൻ കൂടുതൽ നടപടികൾ റസ്റ്ററന്റുകൾ കൈക്കൊണ്ടത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker