ഖത്തർ

ഖത്തറിനെതിരെ വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഗൂഗിൾ പൂട്ടിച്ചു

ഖത്തറിനെതിരെ വ്യാപകമായ രീതിയിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഗൂഗിൾ മരവിപ്പിച്ചുവെന്ന് അറിയിച്ചു. ഖത്തറിനെതിരെ ഉപരോധം നടത്തുന്ന രാജ്യങ്ങളിൽ ചിലതിൽ നിന്നാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതെന്നും ഗൂഗിൾ അധികൃതർ കണ്ടെത്തി. നേരത്തെയും ഖത്തർ വിരുദ്ധ പ്രചരണം നടത്തുന്ന ചില അക്കൗണ്ടുകൾ ഗൂഗിൾ പൂട്ടിച്ചിരുന്നു.

ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള ഒരു ആപ്പ് ഡെവലപ്പറിനു പുറമേ യുട്യൂബിലുള്ള എഴുപതോളം ചാനലുകളുമാണ് ഗൂഗിൾ പൂട്ടിച്ചത്. ഖത്തറിനെതിരെ വലിയ നുണപ്രചരണങ്ങളാണ് ഈ ചാനലുകൾ നടത്തിയിരുന്നത്. രാജ്യത്തെ ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം പുറത്തു വിട്ടത്.

മറ്റു രാജ്യങ്ങളെ മോശമാക്കി ചിത്രീകരിച്ച് അന്താരാഷ്ട്ര ബന്ധത്തിൽ വിള്ളലുകളുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുന്നത് വലിയ വിപത്തുണ്ടാക്കുമെന്ന് ഗൂഗിൾ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker