അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിലെ കൊവിഡ് മരണം മുപ്പതായി, ഇന്നു രോഗമുക്തി നേടിയത് 1439 പേർ

ഖത്തറിൽ ഇന്നു രണ്ടു പേർ കൂടി കൊവിഡ് 19 മൂലം മരണപ്പെട്ടതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മുപ്പതായി. ഇന്ന് എഴുപത്തിയഞ്ചും അറുപത്തിയെട്ടും വയസുള്ള രണ്ടു പേരാണ് മരണമടഞ്ഞത്. ഇവർക്ക് മറ്റു പല ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കിയ ആരോഗ്യ മന്ത്രാലയം മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1740 പേർക്ക് പുതിയതായി രോഗബാധ കണ്ടെത്തിയപ്പോൾ 1439 പേരാണ് രോഗത്തിൽ നിന്നും മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധ കണ്ടെത്തിയവരുടെ എണ്ണം 48947 ആയി. ഇതിൽ 13283 പേർക്ക് രോഗം ഭേദമായപ്പോൾ 35634 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ 12 പേർ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടെ ഐസിയുവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 203 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 215 പേരെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയപ്പോൾ ആകെ ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 1509 ആണ്.

ഇൻഡസ്ട്രിയൽ ഏരിയയിലുള്ള തൊഴിലാളികൾക്കിടയിലാണ് രോഗബാധ കൂടുതലായി കണ്ടെത്തുന്നത്. കുടുംബാംഗങ്ങളിൽ നിന്നും പകർന്ന കേസുകളുമുണ്ട്. രോഗം കണ്ടെത്തിയവർക്കെല്ലാം മതിയായ ചികിത്സ നൽകുന്നുണ്ട്. രോഗവ്യാപനത്തിന്റെ വേഗം കുറക്കാൻ എല്ലാവരുടെയും സഹായം വേണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker