അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ അഞ്ചു കൊവിഡ് മരണം, 1721 പുതിയ രോഗികൾ

ഖത്തറിൽ ഇന്നു അഞ്ചു പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരു ദിവസം കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ ഏറ്റവുമുയർന്ന കണക്കാണ് ഇന്നത്തേത്. 65, 78, 80, 74, 53 പ്രായമുള്ള അഞ്ചു പേരാണ് ഇന്നു മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അറുപത്തിരണ്ടായി. മരണത്തിൽ ആരോഗ്യ മന്ത്രാലയം ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

ഖത്തറിൽ ഇന്ന് 1721 പേർക്കു കൂടിയാണ് പുതിയതായി കൊവിഡ് വൈറസ് ബാധയേറ്റത്. ഇതോടെ രാജ്യത്ത് ആകെ അസുഖ ബാധിതരുടെ എണ്ണം 71879 ആയി. അതേ സമയം 1634 പേർക്കാണ് ഇന്ന് അസുഖം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 47569 ആയി. നിലവിൽ 24248 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

5389 പേർക്ക് പരിശോധന നടത്തിയാണ് 1721 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ആകെ 265035 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ എത്തിയ 153 പേരെയും ചേർത്ത് 1470 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പതിനാറു പേർ ഇന്നലെ പുതിയതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 236 പേരാണ് ഇപ്പോൾ ഐസിയുവിൽ ചികിത്സയിലുള്ളത്.

ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം ജൂലൈ പകുതിയോടെ കുറഞ്ഞു തുടങ്ങുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂൺ 15, ജൂലൈ 1, ആഗസ്ത്, സെപ്തംബർ എന്നിങ്ങനെ നാലു ഘട്ടമായാണ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നത്.

രാജ്യത്തെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ:

മുയ്ത്തർ ഹെൽത്ത് സെന്റർ
റാവ്ദത്ത് അൽ ഖലീൽ ഹെൽത്ത് സെന്റർ
ഉമ് സലാൽ ഹെൽത്ത് സെന്റർ
അൽ ഘറാഫ ഹെൽത്ത് സെന്റർ

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker