അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ ഇന്ന് 687 കൊവിഡ് രോഗികൾ, രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ കുറവ്

ഖത്തറിൽ ഇന്ന് പുതിയതായി 687 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 14096 ആയി. അതേ സമയം രോഗവിമുക്തി നേടിയവരുടെ എണ്ണം ഇന്നലത്തെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞു. ഇന്ന് 64 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 129 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1436 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3226 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 687 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 3085 പേർക്കു പരിശോധന നടത്തിയപ്പോൾ 845 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 97726 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 1436 പേർക്ക് രോഗം ഭേദമായപ്പോൾ 12648 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.

രോഗബാധിതരുമായുള്ള സമ്പർക്കം മൂലമാണ് ഭൂരിഭാഗം പുതിയ ആളുകൾക്കും വൈറസ് ബാധയേറ്റിരിക്കുന്നത്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളാണ് ഇതിൽ കൂടുതൽ. മറ്റുള്ള ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്നും വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച ചിലർ രോഗലക്ഷണങ്ങൾ പോലും കാണിച്ചില്ലെന്നും തുടക്കത്തിൽ തന്നെ പരിശോധന നടത്തിയതു കൊണ്ടാണ് രോഗം സ്ഥിരീകരിക്കാൻ കഴിഞ്ഞതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

രോഗത്തിന്റെ തോത് കുറയുന്നതിനു മുൻപ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ലത്തിഫ് മുഹമ്മദ് അൽ ഖാൽ പറഞ്ഞിരുന്നു. വൈറസ് ബാധയേറ്റവരെ കണ്ടെത്താനും മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കാനുമുള്ള സംവിധാനങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker