അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ ഒരു കൊവിഡ് മരണം കൂടി, ഇന്നു രോഗബാധ കണ്ടെത്തിയത് 1130 പേർക്ക്

ഖത്തറിൽ ഇന്നൊരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന 52കാരനായ ഖത്തർ സ്വദേശിയാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 13 ആയി.

ഇന്ന് പുതിയതായി 1130 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 21331 ആയി. അതേ സമയം ഇന്ന് 129 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 84 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2499 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4096 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1130 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 3963 പേർക്കു പരിശോധന നടത്തിയപ്പോൾ 1311 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 124554 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 2499 പേർക്ക് രോഗം ഭേദമായപ്പോൾ 18819 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ അഞ്ചു ദിവസമായി വലിയ വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയവർക്കു പുറമേ മറ്റുള്ളവർക്കും ടെസ്റ്റുകൾ നടത്തി രോഗമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

രോഗബാധിതരുമായി സമ്പർക്കം നടത്തിയ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളാണ് നിലവിൽ വൈറസ് ബാധ കണ്ടെത്തിയവരിൽ കൂടുതൽ. മറ്റുള്ള ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്നും വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker