Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
കേരളംഖത്തർ

ഖത്തറിൽ കാസർകോഡ് സ്വദേശി പനി മൂലം മരണമടഞ്ഞു

ഖത്തറിൽ കാസർകോഡ് സ്വദേശിയായ ഒരാൾ പനി ബാധിച്ചു മരണമടഞ്ഞതായി റിപ്പോർട്ട്. കാസർകോഡ് പടന്നക്കാട് റഹീന മൻസിലിൽ അബ്ദുൾ റസാഖ് (50 വയസ്) ആണു കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ഇൻഡസ്ട്രിയൽ ഏരിയയിൽ ഗ്രോസറി സ്റ്റോർ നടത്തുകയായിരുന്നു ഇദ്ദേഹം.

പ്രമേഹം, അമിത രക്തസമ്മർദ്ദം എന്നീ അസുഖങ്ങളുണ്ടെന്നു ബന്ധുക്കൾ പറയുന്ന ഇദ്ദേഹത്തെ പനി മൂർച്ഛിച്ചതിനെ തുടർന്ന് മൂന്നു ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. അതേ സമയം കൊറോണ ബാധ ഇദ്ദേഹത്തിനുണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതു വരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

ഒരു മാസം മുൻപ് ഖത്തറിൽ മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാതെ ഖത്തറിൽ തന്നെ അടക്കം ചെയ്യും. ഫാത്തിമത്ത് സൗജ ഭാര്യയും റഹീന, ഷഹാന എന്നിവർ മക്കളുമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker