അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ കൊറോണ മരണം നാൽപതായി, ഇന്നു രോഗം സ്ഥിരീകരിച്ചത് 1523 പേർക്ക്

ഖത്തറിൽ ഇന്ന് രണ്ടു പേർ കൂടി കൊറോണ ബാധിച്ചു മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അൻപതും അൻപത്തിയെട്ടും വയസുള്ള രണ്ടു പേരാണ് ഇന്നു മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാൽപതായി. മരണത്തിൽ ആരോഗ്യ മന്ത്രാലയം ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

ഇന്ന് പുതിയതായി 1523 പേർക്കാണ് കൊവിഡ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 58433 ആയി. അതേ സമയം 3147 പേരാണ് ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 33437 ആയി. നിലവിൽ 24956 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3850 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1523 പേർ രോഗബാധിതരാണെന്നു കണ്ടെത്തിയത്. രാജ്യത്ത് ആകെ 225919 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയിരിക്കുന്നത്. മൊത്തം 202 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രിയിൽ ആകെയുള്ളവരുടെ എണ്ണം 1493 ആണ്. പുതിയതായി ഇരുപത്തിരണ്ടും ആകെ 240 പേരാണ് ഐസിയുവിൽ ചികിത്സയിലുള്ളത്.

പുതിയ പ്രൊട്ടോകോൾ പ്രകാരം പതിനാലു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യുകയെന്ന രീതി പിന്തുടരുന്നതു മൂലം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ രോഗികളുടെ എണ്ണം ഇപ്പോഴും കുറയാത്തത് ആശങ്ക തന്നെയാണ്. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker