ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു, രോഗം ഭേദമായവരുടെ എണ്ണം 68

ഖത്തറിൽ ഇന്ന് പുതിയതായി 677 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11921 ആയി. അതേ സമയം ഇന്ന് 68 പേർക്കാണ് അസുഖം ഭേദമായത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1134 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2898 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 677 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 3420 പേർക്കു പരിശോധന നടത്തിയപ്പോൾ 957 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 88607 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. 1066 പേർക്ക് രോഗം ഭേദമായപ്പോൾ 10777 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.

വൈറസിന്റെ വ്യാപനത്തിന്റെ ഗതി കൃത്യമായി മനസിലാക്കാനും വേണ്ട പ്രതിരോധ നടപടികൾ എടുക്കാനും കഴിയുന്നുണ്ടെന്ന് മന്ത്രാലയം ഒരിക്കൽകൂടി അറിയിച്ചു. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണമതാണെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ആളുകൾ സാമൂഹ്യം അകലം പാലിക്കേണ്ടതിന്റെയും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതിന്റെയും ആവശ്യകത മന്ത്രാലയം ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker