ഇന്ത്യകേരളംഖത്തർ

ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് ജൂൺ 9നു ശേഷം ഇരുപത്തിയൊന്നു വിമാനങ്ങൾ

ഖത്തറിൽ നിന്നും ഇന്ത്യക്കാർക്ക് തിരിച്ചു പോകുന്നതിനു വേണ്ടി ജൂൺ ഒൻപതിനു ശേഷം ഇരുപത്തിയൊന്നു വിമാനങ്ങൾ ഇന്ത്യ പ്രഖ്യാപിച്ചു. ജൂൺ 9 മുതൽ 19 വരെ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലെ പത്ത് എയർപോർട്ടുകളിലേക്കാണ് സർവീസുകൾ. ഇന്ത്യൻ എക്സ്റ്റേണൽ മിനിസ്ട്രി ഇക്കാര്യം അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കേരളത്തിലേക്കാണ് കൂടുതൽ സർവീസുകൾ. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതം സർവീസുകളും കണ്ണൂരിലേക്ക് മൂന്നു സർവീസുകളുമുണ്ട്. ഇതു കൂടാതെ കൊയമ്പത്തൂർ, മധുരൈ, ട്രിച്ചി, ഡെൽഹി, ലക്നൗ, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ.

ജൂൺ 9ന് ദോഹയിൽ നിന്നും ഉച്ചക്ക് 2.15നു പുറപ്പെടുന്ന വിമാനം അന്നേ ദിവസം രാത്രി 9 മണിക്ക് കണ്ണൂരിലെത്തും. അതേ ദിവസം തിരുവനന്തപുരത്തേക്കും വിമാന സർവീസുണ്ട്. രാവിലെ 11.55നു പുറപ്പെടുന്ന വിമാനം വൈകുന്നേരം 6.55നാണ് തിരുവനന്തപുരത്തെത്തുക.

ജൂൺ 10ന് ദോഹയിൽ നിന്നും ഉച്ചക്ക് 3.35ന് പുറപ്പെടുന്ന വിമാനം രാത്രി 10.20ന് കോഴിക്കോടെത്തും.

ജൂൺ 11ന് ഉച്ചക്ക് 12.30ന് ദോഹയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 7.15ന് കോഴിക്കോടെത്തും. അന്നേ ദിവസം തമിഴ്നാട്ടിലെ ട്രിച്ചിയിലേക്കും വിമാന സർവീസുണ്ട്.

ജൂൺ 12ന് ഉച്ചക്ക് 3.35നു പുറപ്പെടുന്ന വിമാനം രാത്രി 10 മണിക്ക് കൊച്ചിയിലെത്തും. അന്നു ഡെൽഹിയിലേക്കും സർവീസ് നടക്കുന്നുണ്ട്.

ജൂൺ 13ന് ഉച്ചക്ക് 1.55ന് ദോഹയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.40ന് കണ്ണൂരെത്തും. അന്നു തന്നെ വൈകുന്നേരം 4.10ന് പുറപ്പെടുന്ന വിമാനം രാത്രി 11.10ന് തിരുവനന്തപുരത്തെത്തും.

ജൂൺ 14ന് ഉച്ചക്ക് 2.45ന് ദോഹയിൽ നിന്നും എടുക്കുന്ന വിമാനം രാത്രി 9.30ന് കണ്ണൂരിലേക്കാണ്. അന്നു രാവിലെ 10.05ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 5 മണിക്ക് കൊച്ചിയിലെത്തും. ലഖ്നൗവിലേക്കും അന്നു വിമാന സർവീസുണ്ട്.

ജൂൺ 15ന് ഉച്ചക്ക് 1.05ന് ദോഹയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 7.50ന് കോഴിക്കോടെത്തും. മുംബൈയിലേക്കും അന്നു വിമാനമുണ്ട്.

ജൂൺ 16ന് ദോഹയിൽ നിന്നും 4.15നു പുറപ്പെടുന്ന വിമാനം രാത്രി 11.10ന് കൊച്ചിയിലെത്തും. അന്നുച്ചക്ക് 12.35നുള്ള വിമാനം രാത്രി 7.35ന് തിരുവനന്തപുരത്തേക്കാണ്.

ജൂൺ 17ന് തമിഴ്നാട്ടിലെ മധുരൈയിലാക്കാണ് വിമാന സർവീസ്.

ജൂൺ 18ന് ഉച്ചക്ക് 1.50ന് പുറപ്പെടുന്ന വിമാനം രാത്രി 8.35ന് കോഴിക്കോടെത്തും. അതേ ദിവസം രാവിലെ 11.40ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.35ന് കൊച്ചിയിലേക്കാണ്.

ജൂൺ 19ന് ഉച്ചക്ക് 2.35ന് ദോഹയിൽ നിന്നുള്ള വിമാനം രാത്രി 9.35ന് തിരുവനന്തപുരത്തേക്കാണ്. അന്നു കൊയമ്പത്തൂരിലേക്കും സർവീസുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker