അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ മൂന്നു കൊവിഡ് മരണം, 1597 പേർക്ക് രോഗമുക്തി

ഖത്തറിൽ ഇന്നു മൂന്നു പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൻപതും അൻപത്തിരണ്ടും അറുപത്തിയഞ്ചും വയസുള്ള മൂന്നു പേരാണ് ഇന്നു മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അൻപത്തിയേഴായി. മരണത്തിൽ ആരോഗ്യ മന്ത്രാലയം ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

ഖത്തറിൽ ഇന്ന് 1368 പേർക്കു കൂടിയാണ് പുതിയതായി കൊവിഡ് വൈറസ് ബാധയേറ്റത്. ഇതോടെ രാജ്യത്ത് ആകെ അസുഖ ബാധിതരുടെ എണ്ണം 70158 ആയി. അതേ സമയം 1597 പേർക്കാണ് ഇന്ന് അസുഖം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 45935 ആയി. നിലവിൽ 24166 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

4113 പേർക്ക് പരിശോധന നടത്തിയാണ് 1595 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ആകെ 259646 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ എത്തിയ 179 പേരെയും ചേർത്ത് 1603 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പത്തൊൻപതു പേർ ഇന്നലെ പുതിയതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 241 പേരാണ് ഇപ്പോൾ ഐസിയുവിൽ ചികിത്സയിലുള്ളത്.

രാജ്യത്തെ കൊവിഡ് വ്യാപനം ജൂലൈ ഇരുപതിനു ശേഷം കുറഞ്ഞു തുടങ്ങുമെന്നാണു നിലവിലെ റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസമായി രോഗികളുടെ എണ്ണം നേരിയ തോതിൽ കുറഞ്ഞു വരുന്നത് പ്രതീക്ഷയാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷം കാണിക്കുന്നവർ പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ:

മുയ്ത്തർ ഹെൽത്ത് സെന്റർ
റാവ്ദത്ത് അൽ ഖലീൽ ഹെൽത്ത് സെന്റർ
ഉമ് സലാൽ ഹെൽത്ത് സെന്റർ
അൽ ഘറാഫ ഹെൽത്ത് സെന്റർ

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker