ആരോഗ്യംഖത്തർ

ഖത്തറിൽ 228 പുതിയ കൊവിഡ് രോഗികൾ, രോഗം ഭേദമായവരുടെ എണ്ണം 131 ആയി

രാജ്യത്ത് ഇന്ന് 228 പേർക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അതേ സമയം 8 പേർക്ക് ഇന്നു രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 131 ആയി ഉയർന്നു. മറ്റു രാജ്യങ്ങളിൽ നിന്നും ഖത്തറിൽ എത്തിയവർക്കും രോഗമുള്ളവരുമായി ബന്ധം പുലർത്തിയവർക്കുമാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. എല്ലാവർക്കും കൃത്യമായ ചികിത്സ നൽകുന്നുണ്ട്.

മുൻ ദിവസങ്ങളെ അപേക്ഷിച്ച് രണ്ടു ദിവസമായി രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. പരിശോധനകളുടെ എണ്ണം വർദ്ധിച്ചതു കാരണമാണ് ഇതു സംഭവിച്ചതെന്ന് ഹെൽത്ത് മിനിസ്ട്രി അറിയിച്ചിരുന്നു. ഒരു ദിവസം 700-800 ടെസ്റ്റുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നാലായിരത്തോളം പേർക്ക് പരിശോധന നടത്തുന്നുണ്ട്.

എല്ലാവരും കൃത്യമായ കരുതൽ തുടരണമെന്നും ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും മിനിസ്ട്രി അറിയിച്ചു. ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കണം. വേണ്ടത്ര സുരക്ഷാ മുൻ കരുതലുകൾ ഓരോരുത്തരും സ്വയം നടത്തണമെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker