അന്തർദേശീയംഖത്തർ

ഖത്തർ അമീറിന് റഷ്യൻ പ്രസിഡൻറിന്റെ ഫോൺ സന്ദേശം

ഊർജ്ജ- നിക്ഷേപ മേഖലയിലെ സഹകരണത്തെ കുറിച്ചു ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ഫോണിൽ ബന്ധപ്പെട്ടു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ഫോണിൽ ചർച്ച നടത്തിയ വിവരം റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രംലിൻ ആണു വെളിപ്പെടുത്തിയത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം നിലനിർത്തുന്നതിനെ കുറിച്ചും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ചു നിൽക്കുന്നതിനെ കുറിച്ചുമെല്ലാം ഇവർ സംസാരിച്ചു.

നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിച്ച് ഊർജ്ജ- നിക്ഷേപ രംഗത്ത് കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാനുള്ള ചർച്ചകൾ ഇരുവരും നടത്തി. ഇതിനു പുറമേ കൊറോണ പ്രതിരോധത്തിൽ നേരിട്ടുള്ള സഹകരണം ലഭ്യമാക്കാനും ഖത്തറിൽ നടക്കാനിരിക്കുന്ന 2022 ലോകകപ്പ് മികച്ചതാക്കാനുള്ള നിർദ്ദേശങ്ങൾ ലഭ്യമാകുന്നതിനെ കുറിച്ചും ഇരു രാജ്യത്തെയും മേധാവികൾ തമ്മിൽ സംസാരിച്ചു.

ഇരുവരും തമ്മിൽ ഏതാനും അന്താരാഷ്ട്ര വിഷയങ്ങളെ കുറിച്ചും സംസാരിക്കുകയുണ്ടായി. ഖത്തറിലെ ജനങ്ങൾക്ക് പുടിൻ ഈദ് ഉൽ ഫിത്ർ ആശംസകൾ നേരുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker