അന്തർദേശീയംഖത്തർ

ഖത്തർ അമീറിന് സ്നേഹ സന്ദേശവുമായി ഒമാൻ സുൽത്താൻ

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ സ്‌നേഹ സന്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്നേഹവും സാഹോദര്യ ബന്ധവും നിലനിർത്തുന്നതിനോടൊപ്പം കൊറോണ പ്രതിരോധത്തിൽ ഒറ്റക്കെട്ടായി നിൽക്കാനും പരസ്പരം അറിവുകൾ കൈമാറാനും തയ്യാറാകണമെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല കഴിഞ്ഞ ദിവസം ദോഹ കസര്‍ അല്‍ ബഹര്‍ കൊട്ടാരത്തില്‍ എത്തിയാണ് ഒമർ സുൽത്താന്റെ സന്ദേശം ഖത്തർ അമീറിനു കൈമാറിയത്. ഇരുവരും തമ്മിൽ സൗഹൃദ സംഭാഷണവും നടത്തി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker