Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ആരോഗ്യംഖത്തർ

ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളത്തിലെ പ്രധാന അറിയിപ്പുകൾ

കൊവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ തീവ്രപരിചരണ വിഭാഗം ആക്ടിംഗ് ചെയർമാൻ ഡോ. അഹമ്മദ് അൽ മുഹമ്മദും കൊവിഡ് 19 സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാലും ചേർന്ന് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിലെ പ്രധാന അറിയിപ്പുകൾ.

ഡോ. അഹമ്മദ് അൽ മുഹമ്മദ്:

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ആശുപത്രികളിലെ ചികിത്സാ ശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതി എച്ച്എംസി തയ്യാറാക്കി

കൊവിഡ് 19 സംബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമായി അഞ്ച് ആശുപത്രികൾ ഉൾപ്പെട്ട പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കമ്മ്യൂണിക്കബിൾ ഡിസീസ് സെൻറർ, ഹസം മെബൈറീക്ക് ജനറൽ ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ, മിസൈയ്ദ്, റാസ് ലഫാൻ ആശുപത്രികളാണിവ.

ആവശ്യമെങ്കിൽ ഉപയോഗിക്കാൻ എച്ച്എംസിയുടെ ബെഡ് കപാസിറ്റി 2250ൽ നിന്ന് 4860 ആക്കി.

കൊവിഡ് 19നു മാത്രമായി ആശുപത്രികൾ സമർപ്പിക്കുക ചെറിയ പ്രദേശങ്ങളിൽ നല്ല സേവനം നൽകാനും രോഗികൾ മറ്റു സേവനങ്ങൾക്ക് വേറെ ആശുപത്രികൾ ഉപയോഗിക്കുന്നതു തടയാനുമാകും.

തീവ്രപരിചരണ വിഭാഗത്തിന്റെ ശേഷി ആവശ്യമെങ്കിൽ മൂന്നിരട്ടിയാക്കി വർദ്ധി വർദ്ധിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും മറ്റു സേവനങ്ങളും മുടക്കമില്ലാതെ നടത്താൻ കഴിയുന്നുണ്ട്. കാൻസർ, ആംബുലൻസ്, ഹാർട്ട്, എമർജൻസി ടീമുകൾ ആയിരക്കണക്കിനു രോഗികൾക്ക് നൽകുന്ന പരിചരണം ഇതിനുദാഹരണമാണ്.

വൈദ്യസഹായം വേണ്ടവർ അതറിയിക്കാൻ ശ്രദ്ധിക്കണം.

ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ:

പകർച്ചവ്യാധി പാരമ്യത്തിലേക്ക് എത്തുമ്പോൾ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്.

കൊവിഡുമായി ബന്ധപ്പെട്ട ദൈനംദിന കണക്കുകൾ ഒഴിവാക്കി പൊതുവായ പ്രവണതയിൽ ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കണം.

കൊവിഡിൽ നിന്നും മോചിതരാകുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ട്. രോഗവിമുക്തരായവരുടെ എണ്ണം ഇപ്പോൾ 2000 കടന്നിട്ടുണ്ട്.

വളരെ കുറവു രോഗികൾക്കേ തീവ്രമായ പ്രശ്നങ്ങളുള്ളു. വേണ്ട ചികിത്സ നൽകാനും ആവശ്യമെങ്കിൽ ചികിത്സാശേഷി വർദ്ധിപ്പിക്കാനും കഴിയും

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിൽ മരണ നിരക്ക് വളരെ കുറവാണ്.

വൈറസ് ബാധ അപകടകരമായ സാഹചര്യത്തിൽ എത്തുന്നില്ലെന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker