ആരോഗ്യംഖത്തർ

ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിലെ പ്രധാന അറിയിപ്പുകൾ

രാജ്യത്തെ കൊറോണ ബാധിതരുടെ നിരക്ക് വലിയ തോതിൽ ഉയരുന്ന സന്ദർഭത്തിൽ ഇന്നലെ ആരോഗ്യമന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലെ പ്രധാന അറിയിപ്പുകൾ. കൊവിഡ് 19 സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാലും ഖത്തറിലെ ഹെൽത്തി ഏജിങ്ങിന്റെ ദേശീയ മേധാവിയും റുമൈല ഹോസ്പിറ്റൽ, ഖത്തർ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ മെഡിക്കൽ ഡയറക്ടറുമായ ഡോ. ഹനാദി അൽ ഹമദുമാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.

ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ

1. ദിവസേന സ്ഥിരീകരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം ഖത്തറിൽ വർദ്ധിച്ചു വരികയാണ്.

2. വൈറസിന്റെ സാമൂഹ്യവ്യാപനത്തെക്കുറിച്ചും രോഗലക്ഷണം കാണിക്കാതെ അണുബാധയുള്ള കേസുകളെക്കുറിച്ചും അറിയാൻ കമ്മ്യൂണിറ്റി സർവേ ആരംഭിച്ചിട്ടുണ്ട്.

3. ആളുകൾ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതിന്റെയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും ആവശ്യകത മുൻപത്തേക്കാൾ കൂടുതലാണ്.

4. എന്തൊക്കെ കാരണങ്ങൾ ഉണ്ടെങ്കിലും, പ്രത്യേകിച്ച് റമദാൻ ഈദ് ദിവസങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്.

5. സുഖം പ്രാപിക്കുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. മൂവായിരത്തിലധികം പേർ രോഗമുക്തി നേടിക്കഴിഞ്ഞു.

6. വൈറസ് ബാധയുടെ ഏതെങ്കിലും ലക്ഷണമുണ്ടെങ്കിൽ ചികിത്സക്കായി മുന്നോട്ടു വരണം. ചികിത്സ ഖത്തർ ഉറപ്പു തരുന്നു.

8. ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും എല്ലാ തരത്തിലുമുള്ള ചികിത്സയും നൽകാനുള്ള നടപടികൾ മന്ത്രാലയം ഉറപ്പു വരുത്തിയിട്ടുണ്ട്.

9. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. മരണ നിരക്ക് ഖത്തറിൽ കുറവാണെങ്കിലും തീവ്രപരിചരണ വിഭാഗത്തിന്റെ സേവനം ആവശ്യമുള്ളവരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസകരമല്ല.

10. ചെറുപ്പക്കാർക്കും കൊവിഡ് രോഗം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് സുരക്ഷിതരായി തുടരുക.

ഡോ. ഹനാദി അൽ ഹമദ്

1. എല്ലാ പ്രായത്തിലുള്ളവരെയും വൈറസ് ബാധിക്കുമെങ്കിലും പ്രായമായവർക്ക് അതു കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ലോകമെമ്പാടുമുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

2. അതുകൊണ്ട് പ്രായമായവരെ സംരക്ഷിക്കാനുള്ള നടപടികൾ കൃത്യമായി നടത്തുന്നുണ്ട്‌.

3. വീഡിയോ, ടെലിഫോൺ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രായമായവർക്ക് വീട്ടിലോ താമസ സ്ഥലത്തോ ഇരുന്ന് വേണ്ട നിർദ്ദേശങ്ങൾ ഞങ്ങളുടെ ഡോക്ടർമാർ നൽകുന്നുണ്ട്.

4. ജെറിയാട്രിക്, ലോംഗ് ടേം കെയർ ഡിപാർട്മെന്റിലുള്ള ഉദ്യോഗസ്ഥർ അറുപതു വയസിനു മുകളിലുള്ളവർക്ക് ഇക്കാലയളവിൽ എങ്ങിനെ സുരക്ഷിതമായി തുടരാം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

5. പ്രായമായ രോഗികൾക്കുള്ള നിർദ്ദേശങ്ങൾ പതിവായി SMS വഴി അയക്കുന്നുണ്ട്.

6. ചെറിയ ലക്ഷണമുള്ളവരെ തുടക്കത്തിൽ തന്നെ ചികിത്സിച്ച് അപകട സാധ്യത കുറക്കുന്നതിനു വേണ്ടി റുമൈല ആശുപത്രിയിൽ മുതിർന്നവർക്കായി ഒരു ഡേ കെയർ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.

7. പ്രായമാവരെ സംരക്ഷിക്കാനുള്ള പദ്ധതികളിൽ പൊതുജനങ്ങളുടെ സഹകരണവും വേണം.

8. വൈറസിനെ പ്രതിരോധിക്കാൻ പ്രായമായവരും അവരുടെ കുടുംബവും വേണ്ടത്ര മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

9. റമദാൻ, ഈദ് ദിവസങ്ങളിൽ കുടുംബവും സുഹൃത്തുക്കളുമായി ഒത്തു ചേരാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടാകുമെങ്കിലും മുതിർന്നവരെ ആലോചിച്ച് അക്കാര്യത്തിൽ പുനർചിന്തനം നടത്തണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker