Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംഖത്തർ

ഖത്തർ ഉപരോധമവസാനിപ്പിക്കാൻ അനുകൂല തീരുമാനമെടുത്ത് സൗദി, അന്തിമകരാർ ഉടൻ

ഗൾഫ് നയതന്ത്ര പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണാൻ കഴിയുമെന്നും, എല്ലാ രാജ്യങ്ങളും ഒരുമിച്ചുള്ള അന്തിമ കരാർ ഉടൻ പ്രതീക്ഷിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

“നയതന്ത്ര പ്രതിസന്ധിക്കു പരിഹാരം കാണാൻ കൂടെയുള്ളവരുമായി ഞങ്ങൾ പൂർണ്ണമായും ഏകോപിച്ചു പ്രവർത്തിക്കുന്നു. അന്തിമ കരാർ ഉടൻ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.” അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു.

അന്തിമ തീരുമാനത്തിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വർഷം നീണ്ടു നിന്ന ഗൾഫ് പ്രതിസന്ധി ഈയാഴ്ച വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജാറെദ് കുഷ്നറുടെ മിഡിൽ ഈസ്റ്റ് സന്ദർശനത്തോടെയാണ് പൂർണമായും പരിഹരിക്കപ്പെടാനൊരുങ്ങുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker