അന്തർദേശീയംആരോഗ്യംഖത്തർ

ഖത്തർ എയർവേയ്സിന്റെ സംരംഭത്തിന് വമ്പൻ പ്രതികരണം

ലോകമെമ്പാടും കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ ഒരു ലക്ഷം എയർ ടിക്കറ്റുകൾ സൗജന്യമായി നൽകുമെന്ന ഖത്തർ എയർവേയ്സിന്റെ സംരംഭത്തിന് മികച്ച പ്രതികരണം. ആരംഭിച്ച് ഏതാനും ദിവസത്തിനുള്ളിൽ തന്നെ അൻപതിനായിരം എയർടിക്കറ്റുകൾ ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ ഖത്തർ എയർവേയ്സ് നൽകിക്കഴിഞ്ഞു.

മെയ് 12 മുതൽ 18 വരെയാണ് ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ആരോഗ്യ പ്രവർത്തകർക്കും സൗജന്യ എയർ ടിക്കറ്റിനു വേണ്ടി അപേക്ഷിക്കാനുള്ള സമയം നൽകിയിരിക്കുന്നത്. അപേക്ഷിച്ചവരിൽ അൻപതിനായിരം പേർക്കുള്ള ടിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും ബാക്കി അപേക്ഷകൾ ലഭിക്കുന്നതിന് അനുസരിച്ച് ടിക്കറ്റുകൾ നൽകുമെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.

സൗജന്യ എയർടിക്കറ്റിനു പുറമേ ഹമദ് എയർപോർട്ടിലെ ഖത്തർ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ ഹബിൽ  നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് ഈ വർഷം മുഴുവൻ 35 ശതമാനം വിലക്കുറവു നൽകുന്ന വൗച്ചറും ഖത്തർ എയർവേയ്സ് നൽകുന്നുണ്ട്. ഡോക്ടർ, മെഡിക്കൽ പ്രാക്ടീഷണർ, നഴ്സസ്, പാരാമെഡിക്, ലാബ് ടെക്നിഷ്യൻ, ക്ലിനിക്കൽ റിസർച്ചർ, ഫാർമസിസ്റ്റ്, റേഡിയോളജിസ്റ്റ്, അനസ്തേഷ്യസ്റ്റ്, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർ, സാനിറ്റേറിയൻ എന്നിങ്ങനെ ഏതു മേഖലയിൽ ഉള്ളവർക്കും ഇതിനായി അപേക്ഷിക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker