Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ക്രൈംഖത്തർ

ചായ ബാഗുകൾക്കുള്ളിൽ മയക്കുമരുന്ന്കടത്താൻ ശ്രമം. പരാജയപ്പെടുത്തി ഖത്തർ കസ്റ്റംസ്.

ദോഹ: ചായ ബാഗുകൾക്കുള്ളിൽ രഹസ്യമായി സൂക്ഷിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി.

കസ്റ്റംസ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ 5 കിലോയിലധികം മയക്കുമരുന്ന് ലഹരിവസ്തുക്കളുടെ കള്ളക്കടത്ത് തടയാൻ കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി.

അടുത്തിടെ കൊക്കെയ്ൻ രാജ്യത്തേക്ക് കടത്താനുള്ള ശ്രമവുമായി ബന്ധപ്പെട്ട്‌ 2 സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തെ അധികൃതർ പരാജയപ്പെടുത്തിയിരുന്നു.

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് അതോറിറ്റി തുടർച്ചയായ മുന്നറിയിപ്പ് ഇതോടൊപ്പം നൽകുകയും ചെയ്യുന്നുണ്ട്.

യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനും നിരന്തരമായ പരിശീലനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ അതോറിറ്റി നൽകുകയും ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker