ഖത്തർബിസിനസ്

ചെമ്മീൻ കൃഷിക്കു വേണ്ടി പുതിയ കേന്ദ്രം തുറക്കാൻ ഖത്തറിലെ അക്വാട്ടിക് റിസർച്ച് സെന്റർ ഒരുങ്ങുന്നു

മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവയോൺമെൻറിനു കീഴിലുള്ള അക്വാട്ടിക് റിസർച്ച് സെന്റർ ചെമ്മീൻ കുഞ്ഞുങ്ങളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമായി പുതിയ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് ഭക്ഷണത്തിന്റെ സ്വയംപര്യാപ്തത ഉറപ്പു വരുത്തുന്നതിനു വേണ്ടി കഴിഞ്ഞ വർഷമാണ് അക്വാട്ടിക് റിസർച്ച് സെന്റർ ആരംഭിച്ചത്. റാസ് മത്ബകിലാണ് പുതിയ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

“അക്വാട്ടിക് റിസർച്ച് സെന്ററിന്റെ ഭാഗമായി പുതിയ ചെമ്മീൻ വളർത്തു കേന്ദ്രം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ മുന്നോട്ടു പോകുന്നുണ്ട്.  ആൽഗ, സീവീഡ് എന്നിങ്ങനെ മത്സ്യങ്ങൾക്കുള്ള ഭക്ഷണവും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.” സോഷ്യൽ മീഡിയയിൽ മന്ത്രാലയം പോസ്റ്റു ചെയ്ത വീഡിയോയിൽ അക്വാട്ടിക് റിസർച്ച് സെൻററിന്റെ ഡയറക്ടറായ ഇബ്രാഹിം സൽമാൻ അൽ മൊഹന്നാദി പറഞ്ഞു.

ഹാമോർ, ഷഹ്രി, സെബൈറ്റി, അൽ സഫി എന്നിവയുൾപ്പെടെ നാല് തരം പ്രാദേശിക മത്സ്യങ്ങളും മത്സ്യ ഹാച്ചറിയിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker