Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഇന്ത്യകേരളംഖത്തർ

ദോഹയിൽ നിന്നും കേരളത്തിലേക്ക് അടുത്തയാഴ്ച അഞ്ചു സർവീസുകൾ

പ്രവാസികൾ നാട്ടിലേക്കു മടങ്ങുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ഷെഡ്യൂൾ എയർ ഇന്ത്യ പുറത്തിറക്കി. ദോഹയിൽ നിന്നും ഇന്ത്യയിലേക്കുള്ള അഞ്ചു സർവീസുകളും കേരളത്തിലേക്കാണ്. അതേ സമയം കേരളത്തിലേക്കുള്ള വിമാനങ്ങളിൽ കരിപ്പൂരിലേക്ക് ഒരെണ്ണവും സർവീസ് നടത്തുന്നില്ല.

ഈ മാസം ഇരുപത്തിയൊൻപതിന് കണ്ണൂരിലേക്കാണ് ആദ്യത്തെ സർവീസ്. ഖത്തർ സമയം ഉച്ചക്ക് 1.15ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി എട്ടുമണിക്ക് കണ്ണൂരെത്തും.

മെയ് മുപ്പതിന് കൊച്ചിയിലേക്കാണ് അടുത്ത സർവീസ്. ഖത്തർ സമയം 2.35നു പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 9.30ന് കൊച്ചിയിലെത്തും.

കൊച്ചിയിലേക്കു തന്നെ ജൂൺ 2നാണ് മൂന്നാമത്തെ സർവീസ്. ദോഹയിൽ നിന്നും 2.35നു പുറപ്പെടുന്ന വിമാനം രാത്രി 9.30ന് കൊച്ചിയിലെത്തും.

ജൂൺ മൂന്നിന് തിരുവനന്തപുരത്തേക്കാണ് നാലാമത്തെ സർവീസ്. ദോഹയിൽ നിന്നും ഉച്ചതിരിഞ്ഞ് 3.45ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി പതിനൊന്നിന് തിരുവനന്തപുരത്ത് എത്തിച്ചേരും.

അഞ്ചാമത്തെ സർവീസ് ജൂൺ നാലിന് കണ്ണൂരിലേക്കാണ്. ദോഹയിൽ നിന്നും 1.15ന് പുറപ്പെടുന്ന വിമാനം രാത്രി എട്ടു മണിക്ക് കണ്ണൂരെത്തും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker