ഖത്തർസാങ്കേതികം

ദോഹ എയർപോർട്ടിനെ കൊവിഡ് വൈറസ് മുക്തമാക്കാൻ റോബോട്ടും

കൊവിഡ് വൈറസിനു ശേഷമുള്ള ലോകത്ത് നിരവധി സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ ഏറ്റവും നൂതനമായ സംവിധാനം തന്നെ ഏർപ്പെടുത്തിയിരിക്കയാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ട്. കൊവിഡിനെതിരെ അണുനാശിനി റോബോട്ടും ശരീരോഷ്മാവിന്റെ പരിശോധനക്ക് തെർമൽ സ്ക്രീനിംഗ് ഹെൽമറ്റുമാണ് എയർപോർട്ടിൽ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങൾ.

“കൊവിഡ് വൈറസ് ലോകത്തിലും സഞ്ചാര മേഖലക്കും നൽകിയ മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാനാണ് ഹമദ് എയർപോർട്ട് ഒരുങ്ങുന്നത്. ജീവനക്കാരുടെയും യാത്രികരുടെയും സുരക്ഷ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഏറ്റവും നൂതന പരിഷ്കാരങ്ങൾ എയർപോർട്ടിൽ നടപ്പാക്കിയിരിക്കുന്നത്.” ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായ ബാദ്ർ മൊഹമ്മദ് അൽ മീർ പറഞ്ഞു.

പുതിയ സംവിധാനമുപയോഗിച്ച് യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കാനും എയർപോർട്ട് അണുമുക്തമാക്കാനും എളുപ്പത്തിൽ കഴിയും. ശരീരത്തിൽ തൊടാതെ തന്നെ ഹെൽമറ്റ് ഉപയോഗിച്ച് രോഗിക്ക് കൊവിഡ് ലക്ഷണം ഉണ്ടോയെന്നു മനസിലാക്കാം. അതു പോലെ റോബോട്ടിലുള്ള അൾട്രാവൈലറ്റ് സി രശ്മികൾ ഉപയോഗിച്ചാണ് എയർപോർട്ട് അണുമുക്തമാക്കുക. യാത്രക്കാർ കൂടുതലുള്ള ഏരിയയിലാണ് റോബോട്ടിനെ പ്രയോജനപ്പെടുത്തുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker