ഇന്ത്യകേരളംഖത്തർ

പ്രവാസികളുടെ തിരിച്ചു പോക്കിന് ദോഹയിൽ നിന്നും രണ്ടു വിമാനങ്ങൾ

വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ തിരിച്ചു പോക്ക് വ്യാഴാഴ്ച മുതൽ ആരംഭിക്കാനിരിക്കെ ഇതിനായി ദോഹയിൽ നിന്നും പുറപ്പെടുക രണ്ടു വിമാനങ്ങൾ. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ആദ്യത്തെ ഫ്ളൈറ്റ് മെയ് 7ന് ദോഹയിൽ നിന്നും കൊച്ചിയിലേക്കും രണ്ടാമത്തെ ഫ്ളൈറ്റ് മെയ് 10ന് ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുമാണ് പുറപ്പെടുക.

ഈ വിമാനങ്ങളിൽ തിരിച്ചു പോകേണ്ടവരുടെ പട്ടിക മുൻഗണനാ ക്രമപ്രകാരം എംബസി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിസ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾ, അസുഖ ബാധിതർ, വയോജനങ്ങൾ എന്നിവർക്കു പ്രഥമ പരിഗണന നൽകിയുള്ള പട്ടിക തയ്യാറാക്കുന്നത് എംബസിയുടെ ചുമതലയാണ്.

“യാത്രടിക്കറ്റിനും അനുബന്ധ ചിലവുകൾക്കും നാട്ടിലെത്തിയാൽ ക്വാറന്റൈൻ സൗകര്യത്തിൽ കഴിയുന്നതിനുമുള്ള ചിലവ് യാത്രക്കാർ വഹിക്കേണ്ടതാണ്. മറ്റു സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളുടെ വിവരങ്ങളും അതിൽ പോകേണ്ട യാത്രക്കാരുടെ പട്ടികയും എംബസി ഇതിനു പിന്നാലെ അറിയിക്കുന്നതാണ്.” ഇന്ത്യൻ എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.

ഏതാണ്ട് നാൽപതിനായിരത്തോളം രജിസ്ട്രേഷനുകളാണ് ഇതു വരെ പൂർത്തിയായിരിക്കുന്നത്. ഇവരുടെ ആവശ്യം പൂർത്തിയാക്കുന്നതിന് സമയം ആവശ്യമുണ്ട്. അതു കൊണ്ടു തന്നെ ആളുകൾ ക്ഷമയോടെ കാത്തിരിക്കണമെന്നും കൊവിഡ് വ്യാപനമുള്ളതു കൊണ്ട് അനാവശ്യമായി എംബസി സന്ദർശിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

വിവരങ്ങൾക്കായി ബന്ധപ്പെടുക:
Embassy Helpline Nos (24X7)
Embassy: Covid-19 helpline: +974 55667569, 55647502
Email: [email protected]

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker