അന്തർദേശീയംഇന്ത്യഖത്തർ

പ്രവാസികളുടെ തിരിച്ചു വരവിന് ഖത്തറിൽ നിന്നും ഇൻഡിഗോ ഇരുപത്തിയെട്ടു സർവീസ് നടത്തും

പ്രവാസികൾ നാട്ടിലേക്കു തിരിച്ചു വരുന്നതിനായി ഖത്തറിൽ നിന്നുള്ള ഇരുപത്തിയെട്ടു സർവീസടക്കം ഗൾഫ് മേഖലയിൽ നിന്നും തൊണ്ണൂറ്റിയേഴു വിമാനസർവീസ് ഇൻഡിഗോ എയർലൈൻസ് നടത്തും. ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നും സർവീസ് നടത്താൻ അനുമതി ലഭിച്ചതായി അവർ വ്യക്തമാക്കി.

വിദേശത്തുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ വരുന്നതിനായുള്ള വിമാന സർവീസ് എയർ ഇന്ത്യ മാത്രമാണു നടത്തുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ വിമാനക്കമ്പനികൾക്കും ഇക്കാര്യത്തിൽ അനുമതി നൽകുമെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇൻഡിഗോ എയർലൈൻസ് വിമാന സർവീസുകൾ പ്രഖ്യാപിച്ചത്.

പ്രവാസികൾക്കു തിരിച്ചു വരാൻ അനുവദിച്ച സർവീസുകളിൽ പകുതിയോളം തങ്ങൾക്കാണ് അനുവദിച്ചതെന്നാണ് ഇൻഡിഗോ പറയുന്നത്. സൗദിയിൽ നിന്ന് 36, ഖത്തറിൽ നിന്നും 28, കുവൈത്തിൽ നിന്നും 23, ഒമാനിൽ നിന്നും 10 എന്നിങ്ങനെയാണ് സർവീസുകളുടെ എണ്ണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker