Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
കേരളംഖത്തർ

പ്രവാസി സംഘടനകളും ഖത്തർ മലയാളീസ് ഫേസ്ബുക് ഗ്രൂപ്പും നാട്ടിലേക്കുള്ള വിമാനമൊരുക്കുന്നു

സാമൂഹിക പ്രവർത്തകൻ നവാഫ് കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിൽ ഖത്തറിലെ മുൻനിര പ്രവാസി സംഘടനകളുടെയും, സാമൂഹ്യ പ്രവർത്തകരുടേയും കൂട്ടായ്മ രൂപീകരിക്കുകയും, അതിന്റെ ഭാ​ഗമായി Indian Citizens Welfare Foundation (ICWF) നെ കൂടാതെ
Global Kerala Pravasi Association (GKPA-Qatar),
Pravasi Malayali Organization (PMO), Hasaath Sports (HS),
Viqaya Qatar(VQ),
KERALA CULTURAL CENTER (KCC),
MANJAPPADA,
Krishiyidam Qatar,
GLOBAL NRI WELFARE ASSOCIATION – Qatar Chapter (GNRIWA),
ഖത്തറിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസും അടങ്ങുന്നതാണ് പ്രവാസി സോഷ്യൽ കമ്മറ്റി.

നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്കായി കൊച്ചിയിലേയ്ക്കും, കോഴിക്കോട്ടേയ്ക്കും ആ​രംഭിക്കുന്ന ചാർട്ടഡ് വിമാന പദ്ധതിയാണ് Mission ​Doha to Kerala. ഇൻ‍‍ഡ്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുളളവർക്ക് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി , രോഗികൾ, ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാൻ കഴിയാത്തവർ, മുതിർന്ന പൗരൻമാർ, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവർ, വാർഷിക അവധി ലഭിച്ചവർ, ദീർഘകാല അവധിയിലുള്ളവർ, സ്വമേധയാ തിരികെ പോകാൻ ആഗ്രഹിക്കുന്നവർ, തുടങ്ങിയവർക്കും‍ അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് ഈ സൗകര്യമൊരുക്കുന്നത്. രജിസ്ട്രേഷനു ശേഷം, തുടർന്നുള്ള പ്രക്രിയകളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതായിരിക്കും. എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും ഗവൺമെന്റിന്റെ അനുമതികൾക്കും അംഗീകാരങ്ങൾക്കും ആശ്രയിച്ചായിരിക്കും. ഈ ഫോം സമർപ്പിക്കൽ നിങ്ങളുടെ യാത്ര ഉറപ്പുനൽകുന്നില്ല.

പ്രധാന നിർദ്ദേശം: നിയമാനുസൃതമായ രേഖകളുള്ള ആളുകൾക്ക് മാത്രമേ യാത്ര അനുവദിക്കൂ. അത്തരക്കാർ മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ.

[email protected]

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്
https://forms.gle/KKBotfnPjQtbjUiy8

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker