കായികംഖത്തർ

ഫിഫ ലോകകപ്പിനുള്ള മൂന്നാമത്തെ സ്റ്റേഡിയം ഖത്തർ പൂർത്തിയാക്കി

ഖത്തർ ലോകകപ്പിനുള്ള മൂന്നാമത്തെ സ്റ്റേഡിയം പണി പൂർത്തിയാക്കിയതായി ഖത്തർ അറിയിച്ചു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഖത്തർ ഫൗണ്ടേഷനുമാണ് എഡ്യുക്കേഷൻ സിറ്റിയിലെ സ്റ്റേഡിയം സമയബന്ധിതമായി പൂർത്തിയാക്കിയതായി അറിയിച്ചത്.

2022ലെ ഫുട്ബോൾ ലോകകപ്പിനുള്ള മൂന്നാമത്തെ സ്റ്റേഡിയമാണ് ഇതോടെ പൂർത്തിയായത്. നേരത്തെ 2017ൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം പുതുക്കി പണിയുകയും 2019ൽ അൽ ജനുബ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞിരുന്നു.

ജൂൺ 15നാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂത്തിയായതുമായി ബന്ധപ്പെട്ട ചടങ്ങു നടക്കുന്നത്. കൊറോണ വൈറസ് ബാധക്കിടയിലും സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത തൊഴിലാളികളെ അനുമോദിക്കുന്നതിനോടൊപ്പം കൊവിഡ് കാലത്തെ കായിക മേഖലയുടെ ഭാവി, മാനസികാരോഗ്യം, ആരാധകരുടെ ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും.

അൽ ബായ്ത് സ്റ്റേഡിയം, അൽ റയ്യാൻ സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, റാസ് അബു അബുദ് സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം എന്നിവയാണ് ഖത്തർ ലോകകപ്പിനു വേണ്ടി പണി പൂർത്തിയാകാനുള്ളത്. ഇവയും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker