ആരോഗ്യംഖത്തർ

ഫിസിയോതെറാപ്പി സേവനങ്ങൾക്കായി ബദൽ മാർഗം കണ്ടെത്തി എച്ച്എംസി

വർഷം തോറും മൂന്നു ലക്ഷത്തോളം ഔട്ട് പേഷ്യന്റ് വിസിറ്റുകളിൽ നിന്നും എച്ച്എംസി ഫിസിയോതെറാപ്പി സേവനങ്ങൾ നൽകുന്നുണ്ട്. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഇക്കാര്യത്തിൽ ഗവൺമെന്റ് നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. അടിയന്തിര സാഹചര്യമുള്ളവർക്കു മാത്രം ഈ സേവനങ്ങൾ നൽകിയാൽ മതിയെന്നാണ് ഗവൺമെന്റ് തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ബദൽ മാർഗം അവലംബിക്കാൻ ഒരുങ്ങുകയാണ് എച്ച്എംസി.

കൊറോണ വൈറസ് മൂലം നിലവിലെ സാമൂഹ്യ സാഹചര്യങ്ങളിൽ വലിയ വ്യത്യാസം വന്നതു കൊണ്ടു തന്നെ ടെലിഫോൺ കൺസൾട്ടേഷനാണ് എച്ച്എംസി പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ തന്നെ ഈ സേവനങ്ങൾ നടത്തുന്നുണ്ടെങ്കിലും വിർച്വൽ സേവനങ്ങളുടെ തുടക്കമെന്ന നിലയിൽ ഇതാരംഭിച്ച് എല്ലാ രോഗികളിലേക്കും വിപുലീകരിക്കാനാണ് എച്ച്എംസിയുടെ പദ്ധതി.

രോഗികൾക്ക് കമ്പ്യൂട്ടറോ, ടാബ്ലറ്റോ, സ്മാർട് ഫോണോ ഉണ്ടെങ്കിൽ അവർക്ക് കൃത്യമായ സേവനമെത്തിക്കാൻ എച്ച്എംസിക്കു കഴിയുമെന്ന് ഫിസിയോതെറാപ്പി സ്പെഷ്യലിസ്റ്റ് കമെൽ സറൂർ പറഞ്ഞു. വിർച്വമായി നൽകാൻ കഴിയുന്ന ട്രീറ്റ്മെൻറുകൾക്കു പരിധിയുണ്ടെങ്കിലും പലതിന്റെയും മാതൃകകൾ കാണിച്ചു കൊടുക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

പുതിയ മാർഗം പൂർണമായ ഫലത്തിലേക്ക് എത്തില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അതാണു നല്ലതെന്നും ഭാവിയിൽ ഇതു മികച്ച രീതിയിൽ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker