ആരോഗ്യംഖത്തർ

രോഗികളുടെ എണ്ണം വർദ്ധിക്കുന്നു, ഖത്തറിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 833 പേർക്ക്

ഖത്തറിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വലിയ തോതിലുള്ള വർദ്ധനവ്. ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത് 833 പേർക്കാണ്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വച്ചു നോക്കുമ്പോൾ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്. ഇന്നലെ 761 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതേ സമയം 120 പേർക്ക് ഇന്നു രോഗം ഭേദമായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3817 പേരിൽ പരിശോധന നടത്തിയാണ് 833 പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തിയത്. ഇന്നലെ 2431 പേർക്കാണ് പരിശോധന നടത്തിയാണ് 761 പേർക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 79705 ആയി. ഇവരിൽ രോഗബാധ കണ്ടെത്തിയവരിൽ 8419 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

120 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 929 ആയി. ഇതു വരെ പത്തു മരണമാണ് രാജ്യത്തു സംഭവിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവർക്കെല്ലാം കൃത്യമായ മെഡിക്കൽ സംരക്ഷണം നൽകുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗം കുറഞ്ഞു തുടങ്ങുന്നതിനു മുൻപ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. രോഗവ്യാപനത്തിന്റെ ഗതി കൃത്യമായി കണ്ടെത്തിയതു കൊണ്ടാണ് പരിശോധന കൂടുതൽ നടത്തുന്നതെന്നും രോഗികളുടെ എണ്ണം കൂടുന്നതെന്നും മിനിസ്ട്രി പറഞ്ഞു. ഇന്നലത്തെ അപേക്ഷിച്ച് ആയിരത്തി നാനൂറോളം പേർക്ക് പരിശോധന അധികം നടത്തിയിട്ടും വൈറസ് ബാധയേറ്റവരിൽ നൂറു പേരുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker