അപ്‌ഡേറ്റ്സ്ഖത്തർ

റസ്റ്ററന്റുകൾക്കും കഫേകൾക്കുമുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ഖത്തർ

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് റസ്റ്ററന്റുകൾക്കും കഫേകൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ഖത്തർ. ഉപഭോക്താക്കൾക്ക് ബിസിനസ് സ്ഥാപനത്തിനു പുറത്തേക്ക് ഓർഡറുകൾ എത്തിച്ചു നൽകാൻ റസ്റ്ററന്റുകൾക്കും കഫേകൾക്കും അനുമതി നൽകിയിട്ടുണ്ട്. അതേ സമയം മാളുകളിൽ പ്രവർത്തിക്കുന്ന റെസ്റ്ററൻറുകൾക്ക് ഈ തീരുമാനം ബാധകമല്ലെന്നും ഡെലിവറി ഓർഡറുകൾ എത്തിച്ചു നൽകാൻ മാത്രമേ അവർക്ക് അനുമതിയുള്ളുവെന്നും മിനിസ്ട്രി വ്യക്തമാക്കി.

അനുമതിയില്ലാത്ത സ്ഥാപനങ്ങൾ ജോലി സ്ഥലത്തിന് അകത്തോ പുറത്തോ ഓർഡറുകൾ എത്തിച്ചു നൽകരുതെന്ന് മിനിസ്ട്രി അറിയിച്ചു. മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ് ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ്, മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് എന്നിവ കൊറോണ വൈറസിനെ തടയാൻ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായി സ്ഥാപനങ്ങൾ പാലിക്കേണ്ടതുണ്ട്.

ഈ നിർദ്ദേശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മിനിസ്ട്രി അറിയിച്ചു. സ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നുണ്ടെങ്കിൽ അത് ഉപഭോക്താക്കൾ അറിയിക്കണമെന്നും അവർ നിർദ്ദേശിച്ചു.

Call Center: 1600
Email: [email protected]

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker