അന്തർദേശീയംകേരളംഖത്തർ

വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഇന്ത്യ

ആഭ്യന്തര, വിദേശ വിമാനയാത്രകൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇതു വരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്ത്യ. ഇക്കാര്യത്തിൽ അവസാന തീരുമാനമെടുത്തതിനു ശേഷം മാത്രം ടിക്കറ്റ് ബുക്കിംഗ് ബുക്കിംഗ് ആരംഭിച്ചാൽ മതിയെന്ന് എയർലൈൻ കമ്പനികളോട് ഇന്ത്യ അറിയിച്ചു.  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള പാസഞ്ചർ വിമാന സർവീസുകൾ മാർച്ച് 23 മുതൽ ഇന്ത്യ നിർത്തി വെച്ചത്.

”ആഭ്യന്തര, വിദേശ വിമാന സർവീസുകൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇതു വരെയും ഒരു തീരുമാനവും ആയിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനം ആയതിനു ശേഷം എയർലൈൻ കമ്പനികൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചാൽ മതിയെന്ന് അറിയിക്കുന്നു.” ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ അറിയിച്ചു.

ഏതാണ്ട് 144 ദശലക്ഷം പേരാണ് കഴിഞ്ഞ വർഷം ഇന്ത്യയിലെ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തിയത്. നേരത്തെ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതാണ് വിമാന സർവീസുകൾക്കുള്ള നിയന്ത്രണത്തിലും മാറ്റങ്ങളുണ്ടാകാതിരിക്കാൻ കാരണമായത്. അതേ സമയം സർവീസുകൾ പുനരാരംഭിച്ചാൽ വിദേശത്തു നിന്നും ആളുകളെ എത്തിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker