Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ഖത്തർ

വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ ജോലി സമയം പ്രഖ്യാപിച്ചു

വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിൽ  ജോലി ചെയ്യുന്നവർക്കുള്ള പ്രത്യേക ജോലി സമയം ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ വരുമെന്ന് ഭരണ വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

“2004ലെ പതിനാലാം നിയമപ്രകാരം പ്രഖ്യാപിച്ച തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയരായ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഉടമകളോട് 2007ലെ മിനിസ്റ്റീരിയൽ റെസല്യൂഷൻ നമ്പർ (16) അനുസരിച്ച് ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിലുള്ള ജോലി സമയം വ്യക്തമാക്കാൻ നിർദ്ദേശിക്കുന്നുണ്ട്.” മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി.

വെയിലുള്ള സ്ഥലങ്ങളിലോ തുറന്ന ജോലിസ്ഥലങ്ങളിലോ ചെയ്യുന്ന ജോലി രാവിലെ അഞ്ച് മണിക്കൂറിൽ കൂടരുത്. കൂടാതെ പകൽ 11:30നും 3:00നും ഇടയിൽ ജോലി നിർത്തുകയും വേണം.

ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു, തീരുമാനത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ സൈറ്റുകളിൽ സന്ദർശനങ്ങൾ നടത്തുമെന്നും നിരോധിത സമയത്ത് ഏതെങ്കിലും കമ്പനി ജോലി ചെയ്യിപ്പിച്ചാൽ നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker