ഇന്ത്യക്കാർക്ക് പുതിയ സന്ദർശന വിസ, ഫാമിലി വിസ, ടൂറിസ്റ്റ് വിസ എന്നിവ ഖത്തർ അനുവദിക്കാൻ ആരംഭിച്ചിട്ടില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. സന്ദർശന വിസ, ഓൺ അറൈവൽ വിസ എന്നിവ വീണ്ടും ആരംഭിച്ചുവെന്ന സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
പകർച്ചവ്യാധി പടരാതിരിക്കാനും നിയന്ത്രിക്കാനും ഖത്തർ പുതിയ വിസിറ്റിങ്/ഫാമി/ ടൂറിസ്റ്റ് വിസകൾ നൽകുന്നില്ല. സന്ദർശന വിസകളും ഓൺ അറൈവൽ വിസയും ഖത്തർ ആരംഭിച്ചുവെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ തെറ്റാണ്. ഇക്കാര്യത്തിൽ ഖത്തർ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി സ്ഥിരീകരിച്ചു.
News about visit visas open for Indians false, clarifies Embassy#Qatar #Indiahttps://t.co/GGEi6B20qm
— The Peninsula Qatar (@PeninsulaQatar) March 7, 2021