അപ്ഡേറ്റ്സ്ഖത്തർ
നവംബറിൽ ഇന്ധനവില കുറയും, പുതിയ വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയം (ക്യുപി) തങ്ങളുടെ വെബ്സൈറ്റിൽ നവംബറിലെ ഇന്ധന വില പ്രസിദ്ധീകരിച്ചു. പെട്രോളിനും (സൂപ്പർ, പ്രീമിയം) ഡീസലിനും നവംബറിൽ വില കുറയും.
നവംബറിൽ പ്രീമിയത്തിനും സൂപ്പർ ഗ്രേഡ് പെട്രോളിനും യഥാക്രമം ലിറ്ററിന് ഖത്തർ റിയാൽ 1.20ഉം ഖത്തർ റിയാൽ 1.25ഉം ആണു വിലയെന്ന് ഔദ്യോഗിക വെബ്സൈറ്റ് കാണിച്ചു. ഒക്ടോബറിൽ നിന്ന് 5 ദിർഹാം കുറവാണ് നവംബറിലെ വില.
#QatarPetroleum (QP) has announced the November prices for super and premium grade petrol and diesel in Qatar.#Qatar #PetrolPrices #FuelPrices #Diesel https://t.co/J0m27SOyDj
— The Peninsula Qatar (@PeninsulaQatar) October 31, 2020
നവംബറിൽ ഡീസൽ വില ലിറ്ററിന് 1.10 ഖത്തർ റിയാലാണ്. ഒക്ടോബറിനേക്കാൾ 5 ദിർഹം കുറവാണ് നവംബറിലെ വില. ഒക്ടോബറിൽ ഇന്ധന വില 5-10 ദിർഹാം വരെ ഉയർന്നിരുന്നു. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെട്രോളിയമാണ് പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത്.