Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ഖത്തർ

തൊഴിലാളികളുടെ ജോലി സമയങ്ങളിലുള്ള മാറ്റങ്ങൾ ഇന്നു മുതൽ നിലവിൽ വരും

വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇന്നു മുതൽ ആരംഭിക്കുമെന്ന് ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് (ജൂൺ 1) തുടങ്ങി സെപ്തംബർ 15 വരെയാണ് നിയന്ത്രണമുണ്ടാവുക.

നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ ജോലി നിരോധിക്കാൻ മെയ് 21ന് നടന്ന യോഗത്തിലാണ് മന്ത്രിസഭ തീരുമാനിച്ചത്. കനത്ത ചൂടു കാരണമുള്ള അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഈ തീരുമാനത്തിലെ വ്യവസ്ഥകൾ‌ക്ക് അനുസൃതമായി തൊഴിലുടമ ദൈനംദിന പ്രവൃത്തി സമയം നിർ‌ണ്ണയിക്കാൻ ഒരു ഷെഡ്യൂൾ‌ നിശ്ചയിക്കണമെന്നും എല്ലാ തൊഴിലാളികൾ‌ക്കും പരിശോധന നടത്താൻ വരുന്ന ഇൻസ്പെക്ടർമാർക്കും എളുപ്പത്തിൽ കാണാൻ കഴിയുന്ന തരത്തിൽ ഈ ഷെഡ്യൂൾ‌ സ്ഥാപിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker