ഇന്ത്യഖത്തർ

ഇന്ത്യയിലേക്ക് പണമയക്കൽ ഇനി വളരെയെളുപ്പം, പുതിയ സംവിധാനമൊരുക്കി ക്യുഐബി

ഇന്ത്യയിലേക്ക് നേരിട്ട്, ഒരു മിനുട്ടിനുള്ളിൽ പണം അയക്കാനുള്ള സൗകര്യം മൊബൈൽ അപ്ലിക്കേഷൻ വഴി ഒരുക്കിയതായി ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) അറിയിച്ചു. ആപ്പിലെ ഡയറക്ട് റെമിറ്റ് സേവനം വഴിയാണ് ഇന്ത്യൻ ബാങ്കുകളിലേക്ക് വേഗത്തിൽ പണം അയക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലേക്ക് ഈ സൗകര്യം ഉപയോഗിച്ച് പണമയക്കുന്നത് ലളിതമാണെന്നതിനു പുറമേ വളരെ സുരക്ഷിതമാണെന്നും ക്യുഐബി അറിയിച്ചു. ഡിസംബർ അവസാനം വരെ ഈ സേവനം സൗജന്യമായി ആളുകൾക്ക് ഉപയോഗിക്കുകയും ചെയ്യാം.

ഇന്ത്യയിലെ പ്രധാന ബാങ്കായ എച്ച്ഡിഎഫ്സിയുമായി ചേർന്നാണ് ക്യുഐബി ഈ സേവനം ഒരുക്കിയത്. ഐഎംപിഎസ്, എൻഇഎഫ്ടി സൗകര്യമുള്ള ഏതു ബാങ്കിലേക്കുള്ള പണമിടപാടും ഇതുവഴി എളുപ്പമാകും. ഇടപാടുകൾ ട്രാക്ക് ചെയ്യാനും ഇതിൽ സൗകര്യമുണ്ട്.

എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പറും രഹസ്യ പിന്നും ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. പ്ലേ സ്റ്റോർ, ആപ്പിൾ സ്‌റ്റോർ, വാവെ ആപ്പ് ഗ്യാലറി എന്നിവയിൽ ക്യുഐബിയുടെ അപ്ലിക്കേഷൻ ലഭ്യമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker