ഖത്തർ

അൽ വക്ര സെൻട്രൽ മാർക്കറ്റിന്റെ സ്ഥിതി ഗതികൾ പരിശോധിച്ച് പ്രധാന മന്ത്രി

പുതിയ സെൻട്രൽ മാർക്കറ്റ് ഈ വർഷാവസാനത്തിന് മുമ്പ് തുറക്കുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എച്ച് ഇ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനി അൽ വക്രയിലെ പുതിയ സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു.

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ മേൽനോട്ടത്തിൽ സ്ഥാപിതമായ അൽ വക്ര മാർക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള പുതിയ കേന്ദ്ര വിപണികളുടെ വികസനത്തിന് സഹായ ധനം നൽകിയിരിക്കുന്നതു ഹസാധ് ആണ്. പുതിയ ഓട്ടോമേറ്റഡ് അറവുശാലയും പുതുതായി വരുന്ന മാർക്കറ്റിൽ ലഭ്യമാകും.

പുതിയ കേന്ദ്ര വിപണികളുടെ വികസനത്തിന് ധനസഹായം നൽകുകയും ‘ASWAQ’ വഴി അത് കൈകാര്യം ചെയ്യുകയും ചെയ്യുന്നതിലൂടെ ദേശീയ ഉൽ‌പ്പന്നത്തെ പിന്തുണയ്ക്കുകയും സ്വയം പര്യാപ്തത കൈവരിക്കുന്നതിന് നിർമ്മാതാക്കൾ വ്യാപാരികൾ ഉപഭോക്താക്കൾ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുമെന്ന് കരുതുന്നതായി ഹസാദ് സിഇഒ മുഹമ്മദ് അൽ സദ അഭിപ്രായപ്പെട്ടു.

നിർമ്മാതാക്കൾ‌, വ്യാപാരികൾ‌, ഉപഭോക്താക്കൾ‌. തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനായി ഏറ്റവും പുതിയ അന്തർ‌ദ്ദേശീയ സംവിധാനങ്ങൾ‌ ഉപയോഗിച്ചാണ് അൽ‌ വക്ര മാർ‌ക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. മാർക്കറ്റിന് ഏകദേശം 230,000 ചതുരശ്ര മീറ്റർ വിസ്തൃതി യുണ്ടെന്നാണ് റിപ്പോർട്ട്.

കന്നുകാലി കച്ചവടത്തിനായി മാർക്കറ്റിനെ കളപ്പുരകൾ, ഓട്ടോമേറ്റഡ് അറവുശാല, കടകൾ, ഹൈപ്പർമാർക്കറ്റുകൾ, സർവീസ് ഷോപ്പുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ തുടങ്ങി പല രീതിയൽ വ്യത്യസ്ത വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

കൂടാതെ, ചില്ലറ വിൽപ്പന വിഭാഗത്തിൽ പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന 76 ഷോപ്പുകൾ, ഉണങ്ങിയ പഴം, തേൻ, ഈത്ത പ്പഴാം എന്നിവക്കും പ്രത്യേക വിപണി മാർക്കറ്റിൽ ലഭ്യമായിട്ടുണ്ട്. ഇതിനോടു കൂടെ കഫറ്റീരിയ, സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്കായി ആറ് ഷോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker