ഖത്തർ

ജനുവരി മുതൽ ഖത്തറിൽ നീക്കം ചെയ്യപ്പെട്ടത് 9300 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

ഈ വർഷം ജൂലൈയിൽ ആരംഭിച്ച ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ക്യാമ്പയ്ൻ കഴിഞ്ഞ ദിവസം അൽ ഷീഹാനിയ മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ) ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതി ജൂലൈ മുതൽ ആരംഭിച്ച ക്യാമ്പയ്നിൽ ഉപേക്ഷിക്കപ്പെട്ട 5,300 വാഹനങ്ങൾ നീക്കം ചെയ്തു.

ഈ വർഷം ജനുവരി മുതൽ ഉപേക്ഷിക്കപ്പെട്ട 9,300 വാഹനങ്ങളാണ് നീക്കം ചെയ്തത്. ഈ ക്യാമ്പെയ്ൻ അൽ ഷീഹാനിയ മുനിസിപ്പാലിറ്റിയിലാണ് സമാപിക്കുക. ഇതു വരെയുള്ള പുരോഗതികൾ വിലയിരുത്തിയതിനു ശേഷം മാറ്റങ്ങളുമായി അടുത്ത വർഷം കാമ്പെയ്ൻ പുനരാരംഭിക്കുമെന്ന് എംഎംഇയുടെ മെക്കാനിക്കൽ ഉപകരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ മർസൂക്ക് അൽ മെസഫിരി പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട 150 ഓളം വാഹനങ്ങൾ മുനിസിപ്പാലിറ്റിയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്തതായി അൽ ഷീഹാനിയ മുനിസിപ്പാലിറ്റി മോണിറ്ററിംഗ് വിഭാഗം മേധാവി അലി മുഹമ്മദ് അൽ ഹമ്മദി പറഞ്ഞു. അൽ ഷീഹാനിയ മുനിസിപ്പാലിറ്റിയിൽ ക്യാമ്പയ്ൻ ഒരാഴ്ച നീണ്ടുനിൽക്കുമെന്ന് ശുചിത്വ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ജോയിന്റ് കമ്മിറ്റി അംഗവുമായ മുഹമ്മദ് ഫറാജ് അൽ കുബൈസിയും വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലും പാർപ്പിട, വ്യാവസായിക മേഖലകളിലും വാഹനങ്ങൾ ഉപേക്ഷിക്കരുതെന്ന് ഉടമകളോട് സമിതി അഭ്യർത്ഥിച്ചു. ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്വിയ) ഉദ്യോഗസ്ഥരും ക്യാമ്പയ്നിൽ പങ്കെടുക്കുന്നുണ്ട്. ദോഹ മുനിസിപ്പാലിറ്റിയിലെ ജനറൽ മോണിറ്ററിംഗ് വിഭാഗം മേധാവി ഹമദ് സുൽത്താൻ അൽ ഷഹ്വാനി, നിർദ്ദിഷ്ട കാലയളവിൽ ഉപേക്ഷിച്ച വാഹനങ്ങൾ സ്വയം നീക്കം ചെയ്ത ഉടമകൾക്ക് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker