Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

മാസ്ക് ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചു, 16 പേർക്കെതിരെ നടപടി

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 16 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. 45 വാഹനങ്ങൾക്കെതിരെ മറ്റു നിയമലംഘനങ്ങൾക്കുള്ള നടപടികളും സ്വീകരിച്ചു.

ഫെബ്രുവരി 13 മുതൽ മാർച്ച് 13 വരെ സീലൈൻ ഏരിയയിൽ നമ്പർ പ്ലേറ്റ് മറച്ചതിന് 16 ലംഘനങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഫെയ്‌സ്മാസ്കുകൾ ഉപയോഗിച്ചാണ് നിരവധി വാഹനങ്ങളിൽ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുന്നതെന്നാണ് അധികൃതർ നൽകിയ ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്.

കോടതി റഫറലിനു പുറമേ ഒരു വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചുവെക്കുന്നതിനുള്ള ശിക്ഷ മൂന്ന് ദിവസം വരെ തടവാണ്. ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നതിനെതിരെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ജനങ്ങൾക്കു മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker