അപ്ഡേറ്റ്സ്ഖത്തർ
അൽ ഖോർ കാർണിവൽ മാറ്റിവെച്ചു
ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന അൽ ഖോർ കാർണിവൽ മാറ്റിവച്ചതായി സംഘാടകർ സോഷ്യൽ മീഡിയയിൽ അറിയിച്ചു. അപ്രതീക്ഷിത കാലാവസ്ഥയെത്തുടർന്നാണ് ജനുവരി 23ലേക്ക് കാർണിവൽ മാറ്റിവച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
അൽ ബെയ്റ്റ് സ്റ്റേഡിയം പാർക്കിൽ നടക്കുന്ന 15 ദിവസത്തെ ഉത്സവം ജനുവരി 23 ശനിയാഴ്ച ആരംഭിച്ച് ഫെബ്രുവരി 6 വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കും. രസകരമായ റൈഡുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, കുടുംബത്തിനുള്ള ഷോപ്പിംഗ് എന്നിവ കൂടാതെ കാർണിവലിൽ ഷോകളും വിഷ്വൽ ഡിസ്പ്ലേകളും ഭക്ഷണശാലകളും ഫുഡ് ട്രക്കുകളും ഉണ്ടാകും.
On their Twitter account, the organisers said that the opening has been postponed due to the unexpected weather conditions. #Qatar #CarnivalAlKhor #AlKhor #Weather https://t.co/3iYtUzCGjx
— The Peninsula Qatar (@PeninsulaQatar) January 21, 2021