അപ്ഡേറ്റ്സ്ഖത്തർ
അൽ ഖോർ കാർണിവൽ അടച്ചിടുന്നതു തുടരുമെന്ന് അധികൃതർ
അണു നശീകരണ പ്രവർത്തനങ്ങൾക്കായി അൽ ഖോർ കാർണിവൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നതു തുടരുമെന്ന് സംഘാടകർ അറിയിച്ചു.
“അൽ ഖോർ കാർണിവൽ നടക്കുന്നത് വലിയ പ്രദേശത്തായതിനാൽ, അണുനശീകരണ പ്രക്രിയ തുടരും. എല്ലാവരുടെയും സുരക്ഷയ്ക്കായി കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ അടച്ചിടുന്നതു നീട്ടിവെക്കും.” സംഘാടകർ ട്വീറ്റ് ചെയ്തു.
നേരത്തെ അറിയിച്ചതനുസരിച്ച് അൽ ബെയ്റ്റ് സ്റ്റേഡിയം പാർക്കിൽ നടക്കുന്ന അൽ ഖോർ കാർണിവൽ ഫെബ്രുവരി 6 വരെ നീണ്ടുനിൽക്കുന്നതാണ്. കാർണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും ചില ഷോകൾക്കും സവാരികൾക്കും പണം നൽകേണ്ടതുണ്ട്.
Al Khor Carnival remains closed for sterilization process#Qatar https://t.co/69kSezZN0K
— The Peninsula Qatar (@PeninsulaQatar) January 31, 2021